Monday 27 April 2015

കേരളത്തില്‍ തൈറോയ്ഡ് രോഗികൾ കൂടുന്നു; സംശയനിഴലിൽ അയഡിൻ ചേര്‍ത്ത ഉപ്പ്...!!! കോഴിക്കോട് : ശരീരത്തിൽ അയഡിന്റെ അളവ് കുറയുകയോ കൂടുകയോ ചെയ്താലുണ്ടാവുന്ന തൈറോയ്ഡ് രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരുന്നു. തൈറോയ്ഡ് രോഗികൾ വർദ്ധിച്ചത് അയഡിൻ ചേർത്ത ഉപ്പിന്റെ ഉപയോഗം വ്യാപകമായത് മൂലമാണെന്നാണ് സംശയം. സംസ്ഥാനത്ത് മുമ്പ് തൈറോയ്ഡ് രോഗികൾ വളരെ കുറവായിരുന്നു. കടലിന്റെ സാമീപ്യമാണ് കാരണം.കടൽ മത്സ്യത്തിൽ നിന്ന് മാത്രമല്ല, മണ്ണിൽ അയഡിന്റെ അംശം കൂടുതലായതിനാൽ പച്ചക്കറികളിലും ക്ഷീരോത്പന്നങ്ങളിലും നിന്ന് വരെ അയഡിൻ ലഭ്യമാണ്. സംസ്ഥാനത്ത് തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ, രോഗികളുടെ എണ്ണം വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ലഭ്യമാണ്. തൈറോയ്ഡ് കാൻസർ ബാധിച്ചവരുടെ തോത് ക്രമാതീതമായി വർദ്ധിച്ചു. വിശേഷിച്ച്, സ്ത്രീകളിൽ. കാൽനൂറ്റാണ്ടിനിടെ 8.8 ശതമാനത്തിൽ നിന്ന് 13.2 ശതമാനമായാണ് വർദ്ധന. ലാബുകളിൽ തൈറോയ്ഡ് പരിശോധന എന്തെന്നില്ലാതെ വർദ്ധിച്ചതാണ് മറ്റൊരു സൂചന. തൈറോയ്ഡ് രോഗം പിടിപെടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഉറക്കമില്ലായ്മയുണ്ടെന്ന് പറഞ്ഞാൽ പോലും ഡോക്ടർ ടെസ്റ്റ് നിർദ്ദേശിക്കുന്നതാണ് ഒരു കാരണം. ആശങ്ക മൂലം തൊണ്ടവേദന വന്നാൽ പോലും തൈറോയ്ഡ് രോഗമാണെന്ന് കരുതി ഡോക്ടറെ സമീപിക്കുന്നവരും ധാരാളം. തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടാണ് രോഗം. ഈ ഗ്രന്ഥിയുടെ പ്രവർത്തനം എല്ലാ ശരീരകലകളെയും (ടിഷ്യു) ബാധിക്കും. അയഡിന്റെ അപര്യാപ്തത പോലെ തന്നെ 'സമൃദ്ധി"യും ഗ്രന്ഥിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാറുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിക്കും. 'ഹൈപ്പർ തൈറോയ്ഡിസം" എന്നറിയപ്പെടുന്ന ഈ അവസ്ഥ 'സബ് ക്ലിനിക്കൽ" ആയതിനാൽ പ്രാരംഭത്തിൽ കണ്ടെത്തുക ദുഷ്കരമാണ്. ഒരു മനുഷ്യന് ഒരു ദിവസം 150 മൈക്രോഗ്രാം അയഡിൻ മാത്രമാണ് ആവശ്യം. അയഡിൻ ഉപ്പ് നിർബന്ധമാക്കിയ വേളയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകൃഷ്ണൻ ഇതുസംബന്ധിച്ച് കുട്ടികളിൽ പഠനം നടത്തിയിരുന്നു. ആദിവാസികൾക്കിടയിലും മലമ്പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിലും മാത്രമേ അയഡിന്റെ അപര്യാപ്തത കണ്ടെത്തിയിരുന്നുള്ളൂ. മറ്റു പ്രദേശങ്ങളിൽ അയഡിന്റെ അപര്യാപ്തത കാണപ്പെടാതിരിക്കെയായിരുന്നു അയഡിൻ ഉപ്പ് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. പ്രകൃതിദത്തമായി ലഭിക്കുന്ന അയഡിന് പുറമേ അയഡിൻ ഉപ്പ് കൂടി കഴിക്കുമ്പോൾ 'ഹൈപ്പർ തൈറോയ്ഡിസ"ത്തിനുള്ള സാദ്ധ്യത കൂടും. (courtesy: keralakaumudi) by Rajeev Mezhathur

കേരളത്തില്‍ തൈറോയ്ഡ് രോഗികൾ കൂടുന്നു; സംശയനിഴലിൽ അയഡിൻ ചേര്‍ത്ത ഉപ്പ്...!!! കോഴിക്കോട് : ശരീരത്തിൽ അയഡിന്റെ അളവ് കുറയുകയോ കൂടുകയോ ചെയ്താലുണ്ടാവുന്ന തൈറോയ്ഡ് രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരുന്നു. തൈറോയ്ഡ് രോഗികൾ വർദ്ധിച്ചത് അയഡിൻ ചേർത്ത ഉപ്പിന്റെ ഉപയോഗം വ്യാപകമായത് മൂലമാണെന്നാണ് സംശയം. സംസ്ഥാനത്ത് മുമ്പ് തൈറോയ്ഡ് രോഗികൾ വളരെ കുറവായിരുന്നു. കടലിന്റെ സാമീപ്യമാണ് കാരണം.കടൽ മത്സ്യത്തിൽ നിന്ന് മാത്രമല്ല, മണ്ണിൽ അയഡിന്റെ അംശം കൂടുതലായതിനാൽ പച്ചക്കറികളിലും ക്ഷീരോത്പന്നങ്ങളിലും നിന്ന് വരെ അയഡിൻ ലഭ്യമാണ്. സംസ്ഥാനത്ത് തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ, രോഗികളുടെ എണ്ണം വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ലഭ്യമാണ്. തൈറോയ്ഡ് കാൻസർ ബാധിച്ചവരുടെ തോത് ക്രമാതീതമായി വർദ്ധിച്ചു. വിശേഷിച്ച്, സ്ത്രീകളിൽ. കാൽനൂറ്റാണ്ടിനിടെ 8.8 ശതമാനത്തിൽ നിന്ന് 13.2 ശതമാനമായാണ് വർദ്ധന. ലാബുകളിൽ തൈറോയ്ഡ് പരിശോധന എന്തെന്നില്ലാതെ വർദ്ധിച്ചതാണ് മറ്റൊരു സൂചന. തൈറോയ്ഡ് രോഗം പിടിപെടുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഉറക്കമില്ലായ്മയുണ്ടെന്ന് പറഞ്ഞാൽ പോലും ഡോക്ടർ ടെസ്റ്റ് നിർദ്ദേശിക്കുന്നതാണ് ഒരു കാരണം. ആശങ്ക മൂലം തൊണ്ടവേദന വന്നാൽ പോലും തൈറോയ്ഡ് രോഗമാണെന്ന് കരുതി ഡോക്ടറെ സമീപിക്കുന്നവരും ധാരാളം. തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടാണ് രോഗം. ഈ ഗ്രന്ഥിയുടെ പ്രവർത്തനം എല്ലാ ശരീരകലകളെയും (ടിഷ്യു) ബാധിക്കും. അയഡിന്റെ അപര്യാപ്തത പോലെ തന്നെ 'സമൃദ്ധി"യും ഗ്രന്ഥിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാറുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിക്കും. 'ഹൈപ്പർ തൈറോയ്ഡിസം" എന്നറിയപ്പെടുന്ന ഈ അവസ്ഥ 'സബ് ക്ലിനിക്കൽ" ആയതിനാൽ പ്രാരംഭത്തിൽ കണ്ടെത്തുക ദുഷ്കരമാണ്. ഒരു മനുഷ്യന് ഒരു ദിവസം 150 മൈക്രോഗ്രാം അയഡിൻ മാത്രമാണ് ആവശ്യം. അയഡിൻ ഉപ്പ് നിർബന്ധമാക്കിയ വേളയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജയകൃഷ്ണൻ ഇതുസംബന്ധിച്ച് കുട്ടികളിൽ പഠനം നടത്തിയിരുന്നു. ആദിവാസികൾക്കിടയിലും മലമ്പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിലും മാത്രമേ അയഡിന്റെ അപര്യാപ്തത കണ്ടെത്തിയിരുന്നുള്ളൂ. മറ്റു പ്രദേശങ്ങളിൽ അയഡിന്റെ അപര്യാപ്തത കാണപ്പെടാതിരിക്കെയായിരുന്നു അയഡിൻ ഉപ്പ് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. പ്രകൃതിദത്തമായി ലഭിക്കുന്ന അയഡിന് പുറമേ അയഡിൻ ഉപ്പ് കൂടി കഴിക്കുമ്പോൾ 'ഹൈപ്പർ തൈറോയ്ഡിസ"ത്തിനുള്ള സാദ്ധ്യത കൂടും. (courtesy: keralakaumudi)
by Rajeev Mezhathur

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DPerYd
via IFTTT

No comments:

Post a Comment