Thursday, 26 March 2015

മലയാളികള്‍ അരി ഭക്ഷണം ഒഴിവാക്കി വരുമോ....?? സര്‍ക്കാരും റൈസ്‌മില്ലുകാരും നിഷേധിച്ചിട്ടും അരിയില്‍ തിളയ്‌ക്കുന്നത്‌ പ്ലാസ്‌റ്റിക്ക്‌...! തലശേരി: സര്‍ക്കാരും റൈസ്‌മില്ലുടമകളും കൈമലര്‍ത്തുമ്പോഴു, അരിയിലെ പ്ലാസ്‌റ്റിക്ക്‌ തിളച്ചു മറിയുന്നു. തെളിവുമായി പലരും എത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി പരാതികളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. നഗരത്തിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ വെള്ളക്കുറുവ അരി വീട്ടില്‍ വേവിച്ചപ്പോള്‍ ശേഷിച്ച പാടയുമായാണ്‌ റിട്ട. സര്‍ക്കാര്‍ ഉദ്ദ്യോഗസ്‌ഥനായ ഷെപ്പോര്‍ഡ്‌ പരാതി നല്‍കാന്‍ എത്തിയത്‌. വകുപ്പ്‌ മന്ത്രിയുടെയും കേരളാ സ്‌റ്റേറ്റ്‌ റൈസ്‌മില്‍ ഓണേഴ്‌സ് അസോസിയേഷന്റെയും പ്രസ്‌താവനകളെ എതിര്‍ത്തുകൊണ്ടാണ്‌ അദ്ദേഹം രംഗത്തെത്തിയത്‌. സമാന സംഭവവുമായി തീയ്യന്നുരിലെ എ പി നാരായണനും രംഗത്തെത്തിയിരുന്നു. പ്ലാസ്‌റ്റിക്കിന്റെ സകലമാന സ്വഭാവവും രണ്ടുപേരുടെയും തെളിവുകള്‍ക്ക്‌ ഉണ്ടായിരുന്നു. കത്തിച്ചപ്പോള്‍ ഉരുകുകയും ദുര്‍ഗന്ധവും ഉണ്ടായി. മാവേലി സ്‌റ്റോര്‍ വഴി വിതരണം ചെയ്ുന്ന അരിയില്‍ പോലും പ്ലാസ്‌റ്റിക്‌ സാന്നിദ്ധ്യം കാണപ്പെട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്‌. ഗുരുതരമായ ആരോഗ്യ പരമായ പ്രശ്‌നങ്ങളാണ്‌ ജനങ്ങളെ അലട്ടുന്നത്‌. courtesy: mangalam by Rajeev Mezhathur

മലയാളികള്‍ അരി ഭക്ഷണം ഒഴിവാക്കി വരുമോ....?? സര്‍ക്കാരും റൈസ്‌മില്ലുകാരും നിഷേധിച്ചിട്ടും അരിയില്‍ തിളയ്‌ക്കുന്നത്‌ പ്ലാസ്‌റ്റിക്ക്‌...! തലശേരി: സര്‍ക്കാരും റൈസ്‌മില്ലുടമകളും കൈമലര്‍ത്തുമ്പോഴു, അരിയിലെ പ്ലാസ്‌റ്റിക്ക്‌ തിളച്ചു മറിയുന്നു. തെളിവുമായി പലരും എത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്‌. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി പരാതികളാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. നഗരത്തിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ വെള്ളക്കുറുവ അരി വീട്ടില്‍ വേവിച്ചപ്പോള്‍ ശേഷിച്ച പാടയുമായാണ്‌ റിട്ട. സര്‍ക്കാര്‍ ഉദ്ദ്യോഗസ്‌ഥനായ ഷെപ്പോര്‍ഡ്‌ പരാതി നല്‍കാന്‍ എത്തിയത്‌. വകുപ്പ്‌ മന്ത്രിയുടെയും കേരളാ സ്‌റ്റേറ്റ്‌ റൈസ്‌മില്‍ ഓണേഴ്‌സ് അസോസിയേഷന്റെയും പ്രസ്‌താവനകളെ എതിര്‍ത്തുകൊണ്ടാണ്‌ അദ്ദേഹം രംഗത്തെത്തിയത്‌. സമാന സംഭവവുമായി തീയ്യന്നുരിലെ എ പി നാരായണനും രംഗത്തെത്തിയിരുന്നു. പ്ലാസ്‌റ്റിക്കിന്റെ സകലമാന സ്വഭാവവും രണ്ടുപേരുടെയും തെളിവുകള്‍ക്ക്‌ ഉണ്ടായിരുന്നു. കത്തിച്ചപ്പോള്‍ ഉരുകുകയും ദുര്‍ഗന്ധവും ഉണ്ടായി. മാവേലി സ്‌റ്റോര്‍ വഴി വിതരണം ചെയ്ുന്ന അരിയില്‍ പോലും പ്ലാസ്‌റ്റിക്‌ സാന്നിദ്ധ്യം കാണപ്പെട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്‌. ഗുരുതരമായ ആരോഗ്യ പരമായ പ്രശ്‌നങ്ങളാണ്‌ ജനങ്ങളെ അലട്ടുന്നത്‌. courtesy: mangalam

by Rajeev Mezhathur



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1NbrJ8x

via IFTTT

No comments:

Post a Comment