പ്രിയ മുള്ളവരെ .ഈയുള്ളവന്റെ നിരവതി വർഷത്തെ അന്വഷണമാണ് സർപ്പദോഷം .എന്ന പേരിൽ ഇവിടെ 5 / 01 / 2013 ൽ ഒരു പോസ്റ്റ് ആരംഭിച്ചത് ആയിരത്തിൽ അധികം കമന്റും ലൈക്കും ഉണ്ടായ ആ പോസ്റ്റ് ആരോ ഇല്ലാതാക്കി . ഈ ഗ്രൂപ്പിലെ ഏറ്റവും വലുതും ജനം ആശിർ വദിച്ചതുമായ ആ പോസ്റ്റ് എനിക്കുള്ള അന്ഗീകാരമായിരുന്നു .അങ്ങിനെയുള്ള ആ പോസ്റ്റ് കാണുന്നില്ല എന്ന് അഡ്മിൻ അറിയിച്ചപ്പോൾ .എനിക്ക് താങ്ങാൻ സാധിക്കുന്നത് ആയിരുന്നില്ല.കാരണം എന്റെ അറിവിൽ ഞാൻ കാവുകളെ പറ്റി പഠിച്ച പോലെ നിലവിൽ ആരും എഴുതി കണ്ടിട്ടില്ല . കേരളത്തിൽ ഉള്ള ഒരു സ്വാമിയും ഇതിനു പുറകേ പോയട്ടില്ല . ചിലർ ഗിരിയിൽ നിന്നും അടിച്ചു മാറ്റിയത് എന്നൊക്കെ പറഞ്ഞു പരത്തുന്നുണ്ട് .പക്ഷെ ഗിരി അത് നിരസിക്കുന്നു . എന്റെ വഴിയല്ല അദ്ദേഹത്തിന്റെത് ഞാൻ എഴുതും പോലെ ഗിരിയും ഗിരി എഴുതും പോലെ എനിക്കും സാധിക്കില്ല.സര്‍പ്പ ദോഷം പോസ്റ്റ് കാണുന്നില്ല . ഇതറിയിക്കുമ്പോൾ ഞാൻ ശുകപുരം യഞ്ജ ശാലയിൽ ആയിരുന്നു . വൈദികരുടെ മേച്ചിൽ പുറമാണ് യാഗശാല . ഒരു വേദിയും (VEDA STUDENT ) തക്കതായ കാരണം കൂടാതെ ശാല ഉപേക്ഷിക്കില്ല . പക്ഷേ . രക്ത ബന്ധു മരിച്ചാലോ പ്രേസവിചാലോ മാത്രമേ ശാല വിടുള്ളൂ പക്ഷേ ഇതെനിക്ക് മരണ വാർത്ത തന്നെ ആയിരുന്നു . ഞാൻ കടുത്ത സാമ്പത്തിക സന്ധിയിൽ ആണെന്ന് ഈ ഗ്രൂപ്പിലെ പലർക്കും അറിയാം . എന്നിട്ടും അതെല്ലാം മറന്ന് വീണ്ടും നിങ്ങൾക്ക് വേണ്ടി അതെഴുതി . കാരണം ആ അറിവ് എന്റെ ജീവനാണ് വീണ്ടും അത് കാണുന്നില്ല എന്ന് അറിയുമ്പോൾ സഹിക്കുന്നില്ല . ഞാനും മനുഷ്യൻ തന്നെയാണ് നിങ്ങളെ പോലെ എല്ലാ വികാരങ്ങളും എന്നിലും സൃഷ്ട്ടാവ് നല്‍കിയട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ചു നശിക്കാറായ എന്റെ ഓടു മേഞ്ഞ വിടിന്റെ അവസ്ഥ കണ്ട് എന്റെ ഭാര്യ പിതാവ് എനിക്ക് ഒന്നര ലക്ഷം രൂപ തന്നു .ആ പണത്തിൽ പകുതി കൊണ്ട് പുസ്തകങ്ങൾ ആണ് വാങ്ങിയത് . അത് സഹിക്കാൻ സാധിക്കാതെ എന്റെ ഭാര്യ ഒഴുക്കിയ കണ്ണ് നീർ മനസ്സിനെ അന്നൊക്കെ വേദനിപ്പിച്ചു. പക്ഷേ ആ ഗ്രന്ഥങ്ങൾ ആണ് നിങ്ങൾക്ക് സമ്മാനിച്ച അറിവുകൾ .കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വീണ്ടും രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങി രാത്രിയും പകലും ഇരുന്നു വായിച്ചു അത് ഗവേഷിക്കാൻ ദേശാടനം നടത്തി . കൊടും വനങ്ങളിൽ അന്തിയുറങ്ങി .അങ്ങിനെ നേടിയ അറിവ്.അതും ആരും പറയാത്ത അറിവ് ഒരു പുസ്തകം ആക്കിയാൽ . എനിക്ക് സമ്പത്ത് വരുമായിരിക്കാം .പക്ഷേ അതിനു ശ്രേമിക്കാതെ . ഈ ഗ്രൂപ്പിൽ ആണ് അത് ആദ്യ മായി പോസ്റ്റ് ചെയ്തത് . അത് കാണുന്നില്ല എന്ന് പറയുന്നത് സഹിക്കുന്നില്ല . എനിക്കൊന്നും പറയാനില്ല വീണ്ടും പുത്തൻ അറിവിലേക്കായി അതെഴുതും .അതും ആരും പറയാത്തോരറിവ് / സസ്നേഹം അനിൽ വൈദിക്....
by Anil Vaidik
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DiqmSP
via IFTTT
by Anil Vaidik
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1DiqmSP
via IFTTT
No comments:
Post a Comment