Tuesday, 24 March 2015

നമ്മുടെ വീട്ടുതൊടിയിലെ ചില ഔഷധങ്ങള്‍ .... പല രോഗങ്ങൾക്കും നല്ല മരുന്ന് വീട്ടുതൊടികളിലുണ്ടാകും. എന്നാൽ പലപ്പോഴും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണ് വേണ്ട സമയത്ത് അവയെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നത്. മിക്ക രോഗങ്ങൾക്കും വലിയ ആശ്വാസമാണ് അടുക്കള മുറ്റത്തുള്ള നാട്ടുവിഭവങ്ങൾ നൽകുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം. 1, കുരുമുളക്... നീർവീഴ്ചവന്നാൽ കുരുമുളകുകാപ്പി പെട്ടെന്നു രോഗം മാറാൻ സഹായിക്കും. പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങൾക്ക് കുരുമുളക് ചുക്ക്, തിപ്പലിയില ഇവ സമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വച്ച് പകുതിയാക്കി വറ്റിച്ച് ദിവസം രണ്ടു നേരം വീതം കഴിക്കുക. രണ്ടുഗ്രാം കുരുമുളക് നല്ലതുപോലെ പൊടിച്ച് തേൻ, പഞ്ചസാര, നെയ്യ് ഇവ തുല്യ അളവിൽ എടുത്ത് കൂട്ടിചേർത്ത് കഴിച്ചാൽ ശബ്ദപതർച്ച,ചുമ ഇവ ശമിക്കും. കുരുമുളകു കഷായം ചെറുചൂടോടെ ഇടയ്ക്കിടെ കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിൽ, തൊണ്ടവീക്കം ഇവ ശമിപ്പിക്കും. വെളിച്ചെണ്ണ കുരുമുളകു പൊടിച്ചു ചേർത്തു പത വറ്റിച്ചു ദേഹത്ത് തേച്ചാൽ ചൊറിച്ചിലും തലയിൽ തേച്ചാൽ നീരിളക്കവും ശമിക്കും. വിര ശമിക്കുവാൻ എള്ളെണ്ണയിൽ കുരുമുളക് പൊടി വിതറി രാവിലെ വെറും വയറിൽ രണ്ടോ മൂന്നോ ദിവസം കഴിക്കണം. ദഹനം മെച്ചപ്പെടുത്താനും രക്തശുദ്ധി വരുത്താനും കുരുമുളകിനു കഴിവുണ്ട്. കുരുമുളകു സത്ത് പല്ലുവേദന ഉള്ളവർക്ക് ഉപയോഗപ്പെടുത്താം. ദഹനാവയവങ്ങൾക്കും ശ്വസനനാളത്തിനും ആരോഗ്യം നൽകാനും കർമ്മക്ഷമമാക്കാനും കുരുമുളക് സഹായിക്കുന്നു. 2,ഗ്രാമ്പു... അഗ്‌നിദീപ്തി ഉണ്ടാക്കാനും ചുമ ശമിക്കുവാനും ഗ്രാമ്പൂ പൊടിച്ച് തേനിൽ ചേർത്തു കഴിക്കണം. ഗ്രാമ്പു തൈലം അൽപ്പം ചൂടുവെള്ളത്തിൽ ഒഴിച്ച് ആവി കൊണ്ടാൽ തൊണ്ടവേദന,ജലദോഷം, ശബ്ദപതർച്ച ഇവ ശമിക്കുന്നു. വായനാറ്റം,പല്ലുവേദന എന്നിവ ശമിക്കുവാൻ ഗ്രാമ്പൂ തൈലം അൽപ്പം വെള്ളത്തിലൊഴിച്ച് കവിൾ കൊള്ളുക. നെഞ്ചുവേദനയ്ക്ക് വെള്ളത്തിൽ ഗ്രാമ്പുതൈലം ഒഴിച്ചു നന്നായി തേച്ചു പിടിപ്പിക്കണം. ശ്വാസകോശത്തിന്റെ സങ്കോചവികാസത്തെ വർദ്ധിപ്പിക്കുന്ന ഗ്രാമ്പു കോളറരോഗത്തിനു ശമനം നൽകും. 1/2 ഗ്രാം ഗ്രാമ്പു പൊടിച്ച് തേനിൽ ചേർത്തു ദിവസവും കഴിച്ചാൽ ചുമയും പനിയും ശമിക്കുന്നു. 3, നെല്ലിക്ക... പ്രശസ്തമായ ത്രിഫല ചൂർണ്ണത്തിൽ നെല്ലിക്കയും ഉൾപ്പെടുന്നു. നെല്ലിക്ക ഇട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ത്വക്കിനു കുളിർമ്മയും ശക്തിയും കിട്ടും. നല്ല ഉന്മേഷവും അനുഭവപ്പെടും. ജരാനരകൾബാധിക്കുകയില്ല. നെല്ലിക്ക ഒരു നല്ല രസായനൗഷധം കൂടിയാണ്. പ്രമേഹം ശമിക്കാൻ നെല്ലിക്ക നീര് മഞ്ഞൾ പൊടിയും ചേർത്തു ദിവസവും രാവിലെ വെറും വയറിൽ കഴിച്ചാൽ മതി. നെല്ലിക്കാനീരും അമൃതിൻ നീരും ചേർത്തുകഴിച്ചാലും ഇതേ ഫലം കിട്ടും. പച്ചനെല്ലിക്ക കുരു കളഞ്ഞ് അരച്ച് പാലിൽ കലക്കി ദിവസം രണ്ടുനേരം സേവിച്ചാൽ പുളിച്ചുതികട്ടൽ ശമിക്കും. നെല്ലിക്കാപൊടി നെയ്യിൽ കലർത്തി കഴിച്ചാൽ ചൊറിഞ്ഞുതടിക്കൽ പോലുള്ള അലർജി ശമിക്കുന്നതാണ്. പച്ചനെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീര് നല്ലതുപോലെ അരിച്ചെടുത്തു കണ്ണിലൊഴിച്ചാൽ കണ്ണിലെ മിക്ക അസുഖങ്ങളും വിട്ടുമാറും. മൂത്രതടസ്സം ഉണ്ടായാൽ നെല്ലിക്ക അരച്ച് അടിവയറിൽ ലേപനം ചെയ്യണം. 4,പാവയ്ക്ക... അർശസിനും പ്രമേഹത്തിനും പാവക്ക നല്ല ഫലം നൽകുന്നു. പാവക്കയും അരയാലിന്റെ തളിരിലയും കൂടി ചതച്ച് മോരിൽ കലക്കി ദിവസവും കഴിച്ചാൽ അർശസ് ശമിക്കും. പാവലിന്റെവേരരച്ച് മോരിൽ കുടിക്കുന്നതും ചന്ദനവും പാവൽവേരും കൂടി അരച്ച് തേനിൽ ചാലിച്ചു കഴിക്കുന്നതും അർശസിലെ രക്തസ്രാവത്തെ ശമിപ്പിക്കുന്നു. പാവലില നന്നായരച്ച് പുരട്ടിയാൽ തേൾ കടിച്ചുണ്ടാകുന്ന നീരും വേദനയും ശമിക്കും. മഞ്ഞപ്പിത്തത്തിൽ പാവൽ നീര് നിത്യവും കഴിക്കുക. പാവക്ക ഇടിച്ചുപിഴിഞ്ഞ നീരും തൈരും ചേർത്തുകഴിക്കുന്നത് പ്രമേഹശമനമാണ്. പാവക്കയുടെ തനി നീര് കഴിച്ചാലും മതി. പാവലിലയുടെ നീര് മഞ്ഞൾപൊടി ചേർത്ത് കഴിക്കുന്നത് മസൂരിക രോഗത്തെ ഇല്ലാതാക്കും. അർശസിൽ സാമാന്യം വലിപ്പം ഉള്ള ഒരു പാവക്ക രണ്ടോ മൂന്നോ അരയാലിലയും കൂടിചതച്ച് മോരിൽ കലക്കി തുടർച്ചയായി കഴിക്കണം. പല്ലി, തേൾ തുടങ്ങിയ ജീവികൾ കടിച്ചുണ്ടാകുന്ന വേദന,നീര് എന്നിവയ്ക്ക് പാവലിന്റെ ഇല വെണ്ണ പോലെയരച്ച് പുരട്ടണം. മഞ്ഞപ്പിത്തത്തിൽ പാവലില അരച്ചു പിഴിഞ്ഞ നീര് കഴിക്കണം. 5,വാഴ.. വാഴ ഇല്ലാത്ത ഒരു വീടുപറമ്പ് നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. ഔഷധമൂല്യം ഉള്ള വാഴ പലതരത്തിൽ രോഗശമനത്തിനായി നമുക്കു ഉപയോഗപ്പെടുത്താൻ കഴിയും. വാഴപ്പിണ്ടി പിഴിഞ്ഞെടുത്ത നീര് ഓരോ തുടം വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ ക്രമത്തിലധികമായി മൂത്രം പോകുന്നത് ശമിക്കും. വാഴമാണം ചുട്ടെടുത്ത്ആ ചാരം പാലിൽ കലക്കി കഴിച്ചാൽ പുളിച്ചു തികട്ടലിനു വളരെ ആശ്വാസം കിട്ടും. തൊലി തീയിൽ പൊള്ളിയാൽ വാഴയിലയിൽ കിടത്തി വാഴപോളനീര് തുടരെ തുടരെ ഒഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾ വാഴപ്പിണ്ടി നീരിൽ അല്പം മഞ്ഞൾപൊടിയും തേനും ചേർത്തു കഴിക്കുന്നതു നല്ലതാണ്. വാഴക്കൂമ്പ് തോരൻ വച്ചുകഴിക്കുകയും ചെയ്യാം. കുട്ടികളിലുണ്ടാകുന്ന പോഷകശൂന്യത,വയറിളക്കം, ഗ്രഹണി എന്നീ അസുഖങ്ങൾക്ക് നല്ല വിളഞ്ഞ നേന്ത്രക്കായ ഉണക്കിപൊടിച്ച് പാലിൽ കാച്ചി കൊടുക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ജീവിതരീതിക്ക് ദിവസം അഞ്ച് പഴങ്ങൾ കഴിക്കണമെന്നാണ് വിദഗ്ദ്ധ നിർദ്ദേശം.നേന്ത്രപ്പഴത്തിനും രോഗപ്രതിരോധശേഷി നൽകാൻ പ്രത്യേക കഴിവുണ്ട്. ഇതിന്റെ പോഷകാഹാരമൂല്യം കൊണ്ടാകാം വ്യായാമശേഷം ഊർജ്ജനഷ്ടം പരിഹരിക്കാൻ നേന്ത്രപ്പഴം കഴിക്കുവാൻ ഉപദേശിക്കപ്പെട്ടിരിക്കുന്നത്. by Rajeev Mezhathur

നമ്മുടെ വീട്ടുതൊടിയിലെ ചില ഔഷധങ്ങള്‍ .... പല രോഗങ്ങൾക്കും നല്ല മരുന്ന് വീട്ടുതൊടികളിലുണ്ടാകും. എന്നാൽ പലപ്പോഴും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതു കൊണ്ടാണ് വേണ്ട സമയത്ത് അവയെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നത്. മിക്ക രോഗങ്ങൾക്കും വലിയ ആശ്വാസമാണ് അടുക്കള മുറ്റത്തുള്ള നാട്ടുവിഭവങ്ങൾ നൽകുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം. 1, കുരുമുളക്... നീർവീഴ്ചവന്നാൽ കുരുമുളകുകാപ്പി പെട്ടെന്നു രോഗം മാറാൻ സഹായിക്കും. പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങൾക്ക് കുരുമുളക് ചുക്ക്, തിപ്പലിയില ഇവ സമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായം വച്ച് പകുതിയാക്കി വറ്റിച്ച് ദിവസം രണ്ടു നേരം വീതം കഴിക്കുക. രണ്ടുഗ്രാം കുരുമുളക് നല്ലതുപോലെ പൊടിച്ച് തേൻ, പഞ്ചസാര, നെയ്യ് ഇവ തുല്യ അളവിൽ എടുത്ത് കൂട്ടിചേർത്ത് കഴിച്ചാൽ ശബ്ദപതർച്ച,ചുമ ഇവ ശമിക്കും. കുരുമുളകു കഷായം ചെറുചൂടോടെ ഇടയ്ക്കിടെ കവിൾകൊള്ളുന്നത് തൊണ്ടചൊറിച്ചിൽ, തൊണ്ടവീക്കം ഇവ ശമിപ്പിക്കും. വെളിച്ചെണ്ണ കുരുമുളകു പൊടിച്ചു ചേർത്തു പത വറ്റിച്ചു ദേഹത്ത് തേച്ചാൽ ചൊറിച്ചിലും തലയിൽ തേച്ചാൽ നീരിളക്കവും ശമിക്കും. വിര ശമിക്കുവാൻ എള്ളെണ്ണയിൽ കുരുമുളക് പൊടി വിതറി രാവിലെ വെറും വയറിൽ രണ്ടോ മൂന്നോ ദിവസം കഴിക്കണം. ദഹനം മെച്ചപ്പെടുത്താനും രക്തശുദ്ധി വരുത്താനും കുരുമുളകിനു കഴിവുണ്ട്. കുരുമുളകു സത്ത് പല്ലുവേദന ഉള്ളവർക്ക് ഉപയോഗപ്പെടുത്താം. ദഹനാവയവങ്ങൾക്കും ശ്വസനനാളത്തിനും ആരോഗ്യം നൽകാനും കർമ്മക്ഷമമാക്കാനും കുരുമുളക് സഹായിക്കുന്നു. 2,ഗ്രാമ്പു... അഗ്‌നിദീപ്തി ഉണ്ടാക്കാനും ചുമ ശമിക്കുവാനും ഗ്രാമ്പൂ പൊടിച്ച് തേനിൽ ചേർത്തു കഴിക്കണം. ഗ്രാമ്പു തൈലം അൽപ്പം ചൂടുവെള്ളത്തിൽ ഒഴിച്ച് ആവി കൊണ്ടാൽ തൊണ്ടവേദന,ജലദോഷം, ശബ്ദപതർച്ച ഇവ ശമിക്കുന്നു. വായനാറ്റം,പല്ലുവേദന എന്നിവ ശമിക്കുവാൻ ഗ്രാമ്പൂ തൈലം അൽപ്പം വെള്ളത്തിലൊഴിച്ച് കവിൾ കൊള്ളുക. നെഞ്ചുവേദനയ്ക്ക് വെള്ളത്തിൽ ഗ്രാമ്പുതൈലം ഒഴിച്ചു നന്നായി തേച്ചു പിടിപ്പിക്കണം. ശ്വാസകോശത്തിന്റെ സങ്കോചവികാസത്തെ വർദ്ധിപ്പിക്കുന്ന ഗ്രാമ്പു കോളറരോഗത്തിനു ശമനം നൽകും. 1/2 ഗ്രാം ഗ്രാമ്പു പൊടിച്ച് തേനിൽ ചേർത്തു ദിവസവും കഴിച്ചാൽ ചുമയും പനിയും ശമിക്കുന്നു. 3, നെല്ലിക്ക... പ്രശസ്തമായ ത്രിഫല ചൂർണ്ണത്തിൽ നെല്ലിക്കയും ഉൾപ്പെടുന്നു. നെല്ലിക്ക ഇട്ടു വെന്ത വെള്ളത്തിൽ കുളിച്ചാൽ ത്വക്കിനു കുളിർമ്മയും ശക്തിയും കിട്ടും. നല്ല ഉന്മേഷവും അനുഭവപ്പെടും. ജരാനരകൾബാധിക്കുകയില്ല. നെല്ലിക്ക ഒരു നല്ല രസായനൗഷധം കൂടിയാണ്. പ്രമേഹം ശമിക്കാൻ നെല്ലിക്ക നീര് മഞ്ഞൾ പൊടിയും ചേർത്തു ദിവസവും രാവിലെ വെറും വയറിൽ കഴിച്ചാൽ മതി. നെല്ലിക്കാനീരും അമൃതിൻ നീരും ചേർത്തുകഴിച്ചാലും ഇതേ ഫലം കിട്ടും. പച്ചനെല്ലിക്ക കുരു കളഞ്ഞ് അരച്ച് പാലിൽ കലക്കി ദിവസം രണ്ടുനേരം സേവിച്ചാൽ പുളിച്ചുതികട്ടൽ ശമിക്കും. നെല്ലിക്കാപൊടി നെയ്യിൽ കലർത്തി കഴിച്ചാൽ ചൊറിഞ്ഞുതടിക്കൽ പോലുള്ള അലർജി ശമിക്കുന്നതാണ്. പച്ചനെല്ലിക്ക ഇടിച്ചുപിഴിഞ്ഞ നീര് നല്ലതുപോലെ അരിച്ചെടുത്തു കണ്ണിലൊഴിച്ചാൽ കണ്ണിലെ മിക്ക അസുഖങ്ങളും വിട്ടുമാറും. മൂത്രതടസ്സം ഉണ്ടായാൽ നെല്ലിക്ക അരച്ച് അടിവയറിൽ ലേപനം ചെയ്യണം. 4,പാവയ്ക്ക... അർശസിനും പ്രമേഹത്തിനും പാവക്ക നല്ല ഫലം നൽകുന്നു. പാവക്കയും അരയാലിന്റെ തളിരിലയും കൂടി ചതച്ച് മോരിൽ കലക്കി ദിവസവും കഴിച്ചാൽ അർശസ് ശമിക്കും. പാവലിന്റെവേരരച്ച് മോരിൽ കുടിക്കുന്നതും ചന്ദനവും പാവൽവേരും കൂടി അരച്ച് തേനിൽ ചാലിച്ചു കഴിക്കുന്നതും അർശസിലെ രക്തസ്രാവത്തെ ശമിപ്പിക്കുന്നു. പാവലില നന്നായരച്ച് പുരട്ടിയാൽ തേൾ കടിച്ചുണ്ടാകുന്ന നീരും വേദനയും ശമിക്കും. മഞ്ഞപ്പിത്തത്തിൽ പാവൽ നീര് നിത്യവും കഴിക്കുക. പാവക്ക ഇടിച്ചുപിഴിഞ്ഞ നീരും തൈരും ചേർത്തുകഴിക്കുന്നത് പ്രമേഹശമനമാണ്. പാവക്കയുടെ തനി നീര് കഴിച്ചാലും മതി. പാവലിലയുടെ നീര് മഞ്ഞൾപൊടി ചേർത്ത് കഴിക്കുന്നത് മസൂരിക രോഗത്തെ ഇല്ലാതാക്കും. അർശസിൽ സാമാന്യം വലിപ്പം ഉള്ള ഒരു പാവക്ക രണ്ടോ മൂന്നോ അരയാലിലയും കൂടിചതച്ച് മോരിൽ കലക്കി തുടർച്ചയായി കഴിക്കണം. പല്ലി, തേൾ തുടങ്ങിയ ജീവികൾ കടിച്ചുണ്ടാകുന്ന വേദന,നീര് എന്നിവയ്ക്ക് പാവലിന്റെ ഇല വെണ്ണ പോലെയരച്ച് പുരട്ടണം. മഞ്ഞപ്പിത്തത്തിൽ പാവലില അരച്ചു പിഴിഞ്ഞ നീര് കഴിക്കണം. 5,വാഴ.. വാഴ ഇല്ലാത്ത ഒരു വീടുപറമ്പ് നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. ഔഷധമൂല്യം ഉള്ള വാഴ പലതരത്തിൽ രോഗശമനത്തിനായി നമുക്കു ഉപയോഗപ്പെടുത്താൻ കഴിയും. വാഴപ്പിണ്ടി പിഴിഞ്ഞെടുത്ത നീര് ഓരോ തുടം വീതം രാവിലെയും വൈകിട്ടും കുടിച്ചാൽ ക്രമത്തിലധികമായി മൂത്രം പോകുന്നത് ശമിക്കും. വാഴമാണം ചുട്ടെടുത്ത്ആ ചാരം പാലിൽ കലക്കി കഴിച്ചാൽ പുളിച്ചു തികട്ടലിനു വളരെ ആശ്വാസം കിട്ടും. തൊലി തീയിൽ പൊള്ളിയാൽ വാഴയിലയിൽ കിടത്തി വാഴപോളനീര് തുടരെ തുടരെ ഒഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾ വാഴപ്പിണ്ടി നീരിൽ അല്പം മഞ്ഞൾപൊടിയും തേനും ചേർത്തു കഴിക്കുന്നതു നല്ലതാണ്. വാഴക്കൂമ്പ് തോരൻ വച്ചുകഴിക്കുകയും ചെയ്യാം. കുട്ടികളിലുണ്ടാകുന്ന പോഷകശൂന്യത,വയറിളക്കം, ഗ്രഹണി എന്നീ അസുഖങ്ങൾക്ക് നല്ല വിളഞ്ഞ നേന്ത്രക്കായ ഉണക്കിപൊടിച്ച് പാലിൽ കാച്ചി കൊടുക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ജീവിതരീതിക്ക് ദിവസം അഞ്ച് പഴങ്ങൾ കഴിക്കണമെന്നാണ് വിദഗ്ദ്ധ നിർദ്ദേശം.നേന്ത്രപ്പഴത്തിനും രോഗപ്രതിരോധശേഷി നൽകാൻ പ്രത്യേക കഴിവുണ്ട്. ഇതിന്റെ പോഷകാഹാരമൂല്യം കൊണ്ടാകാം വ്യായാമശേഷം ഊർജ്ജനഷ്ടം പരിഹരിക്കാൻ നേന്ത്രപ്പഴം കഴിക്കുവാൻ ഉപദേശിക്കപ്പെട്ടിരിക്കുന്നത്.

by Rajeev Mezhathur



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1xuxXwG

via IFTTT

No comments:

Post a Comment