തല മുടി വളരാന്‍ ചില കുറിപ്പുകള്‍ :- ആര്യ വേപ്പില ഒരു കൈപിടി അളവ് ഒരു പാത്രത്തില്‍ ഇട്ടു വേവിച്ചു ആവി പോകാതെ അടച്ചു ഒരു ദിവസം വെച്ച് അടിത്ത് ദിവസം ആ വെള്ളം കൊണ്ട് തല കഴുകുക .മുടി കൊഴിച്ചില്‍ നില്‍ക്കും കടുക്ക ,താന്നിക്ക നെല്ലിക്ക പൊടികള്‍ രാത്രി വെള്ളത്തില്‍ കലക്കി കാച്ചി രാവിലെ എടുത്തു നാരങ്ങ നീരു ചേര്‍ത്തു തലയില്‍ തേച്ചു കുളിചച്ചാല്‍ മുടി കൊഴിച്ചില്‍ നില്‍ക്കും . ഉലുവ , കുന്നി മണി ഇവകള്‍ പൊടിച്ചു ശുദ്ധമായ വെളിച്ചെണ്ണയില്‍ കുതിര്‍ത്തു ഒരു ആഴ്ച വെച്ചതിനു ശേഷം ദിവസവും തലയില്‍ തേച്ചു കുളിച്ചാല്‍ മുടി പൊഴിച്ചില്‍ നില്‍ക്കും. കീഴാ നെല്ലി വേര് ശുദ്ധി ചെയ്തു ചെറിയ തുണ്ടുകള്‍ ആക്കി ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ടു കാച്ചി തലയില്‍ തേച്ചാല്‍ കഷണ്ടി ആകുന്നതു നില്‍ക്കും . ആലിന്റെ ഇളം പിഞ്ചു വേര് , ചെമ്പരത്തി പൂ ഇവകള്‍ ഇടിച്ചു കലക്കി ശുദ്ധമായ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി അരിച്ചു തലയില്‍ തേച്ചാല്‍ മുടിയുടെ കറുപ്പ് നിറം കൂടും . നവസാരം തേനില്‍ കലക്കി തേച്ചാല്‍ പുഴുക്കടി പോലെ തലയില്‍ വന്നു മുടി വട്ടം പൊഴിയുന്നത് നില്‍ക്കും . കടപ്പാട് :ബാല
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FdN4cy
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FdN4cy
via IFTTT
No comments:
Post a Comment