തോല്‍വ്യാധികള്‍ക്കു ഒരു നാട്ടു മരുന്ന് :- ശരീരത്തില്‍ അവിടെ അവിടെ ആയി മുഖത്ത് കൈ കാലുകളില്‍ ചൊറിച്ചിലും തടിപ്പും കണ്ടാല്‍ വേരുപ്പം തോന്നുന്ന രീതിയില്‍ ചിതമ്പല്‍ പോലെ ഉണ്ടാകും ഇതിനൊരു മരുന്ന് പറയാം കറുക പുല്ലു ഒരു കൈപിടി അളവ് എടുത്തു അതില്‍ പച്ച മഞ്ഞള്‍ ഒരു ചെറിയ കഷണം ചേര്‍ത്തു മഷി പോലെ അരച്ച് തൊലിയില്‍ ഈ പ്രശ്നം ഉള്ളിടത്ത് പൂശി അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക . ഇങ്ങനെ ആഴചയില്‍ മൂന്നോ നാലോ ദിവസം സൌകര്യം പോലെ ചെയ്‌താല്‍ ഈ പ്രശ്നം കുറയാന്‍ തുടങ്ങും . കുപ്പ മേനി ( പൂച്ച മയക്കി ) ഇല ഒരു കൈ പിട അളവ് എടുത്തു അതിന്റെ കൂടെ പച്ച മഞ്ഞള്‍ ഒരു ചെറിയ കഷണം, അല്പം കല്ലുപ്പ് ചേര്‍ത്തു അരച്ച് ഇങ്ങനെ തോല്‍ വ്യാധി ഉള്ളിടത്ത് തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇത് തുടര്‍ന്ന് ചെയ്‌താല്‍ വ്യാധി ശമിക്കും. പൂര്‍ണ്ണമായും സുഖമായാല്‍ മരുന്ന് പ്രയോഗം നിര്‍ത്താം . ഇതിനു മറ്റു ദോഷങ്ങള്‍ ഒന്നും ഇല്ല . രാവിലെ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് . ആര്യ വേപ്പില ഒരു കൈപിടി അളവ് എടുത്തു അതില്‍ മൂന്നു ചെറിയ ഉള്ളി ചേര്‍ത്തു അരച്ച് ശരീരം മുഴുവന്‍ പൂശിയ അര മണിക്കൂര്‍ കഴിഞ്ഞു ചൂട് വെള്ളത്തില്‍ കുളിച്ചാലും തോല്‍ വ്യാധികള്‍ സുഖപ്പെടും . നറുനീണ്ടി കിഴങ്ങ് 20ഗ്രാം എടുത്തു അര ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു നല്ല വണ്ണം തിളപ്പിച്ച് 200 മില്ലി ആക്കി രാവിലെ 100 മില്ലി വൈകിട്ട് 100 മില്ലി വീതം കുടിച്ചാല്‍ തോല്‍ വ്യാധികള്‍ മാറും. കടപ്പാട് : ബാല
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FL9vcS
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1FL9vcS
via IFTTT
No comments:
Post a Comment