ഇന്നത്തെ പാരമ്പര്യ വൈദ്യം : ഗുഹ്യ ഭാഗത്തിലെ ചൊറിച്ചില്‍ ,കുരുക്കള്‍ , പുണ്ണകള്‍. ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നം . ഒന്ന് ശുദ്ധ വൃത്തി ഇല്ലായ്മ , ഉപയോഗിക്കുന്ന അടി വസ്ത്രങ്ങള്‍ വിയര്‍പ്പിനെ വലിചെടുക്കുന്നതിനു പകരം അവിടെ തന്നെ കെട്ടി നില്‍ക്കാന്‍ അനുവദിക്കുന്നു. പിന്നെ കുളിക്കുന്ന സോപ്പില്‍ ഉള്ള മൃഗ കൊഴുപ്പുകള്‍ , തുണി കഴുകുന്ന സോപ്പിലെ രാസ വസ്തുക്കള്‍ , സ്ത്രീകള്‍ ക്ക് പ്രത്യേകിച്ചു യോനിയില്‍ ചൊറിച്ചില്‍ , പുണ്ണകള്‍ ഉണ്ടാകാന്‍ കാരണം ഇന്നത്തെ സാനിട്ടറി നാപ്കിനുകള്‍ . ചൊറിച്ചില്‍ തുടങ്ങിയാല്‍ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും . രക്തം വന്നാലും ചൊറിച്ചില്‍ നില്‍ക്കില്ല . മനുഷ്യന്റെ മുന്നില്‍ നില്‍ക്കാന്‍ തന്നെ മടിക്കും . പൊതു സ്ഥലത്ത് നിന്ന് ഗുഹ്യ ഭാഗം ചൊറിയുന്നതിലെ സങ്കടം . എന്ന് വേണ്ട പറഞ്ഞു കൊണ്ടേ പോകാം . ഇതിനൊരു ശ്വാശ്വത പരിഹാരം .. ആര്യവേപ്പില : 30 gram മയിലാഞ്ചി ഇല :30 gram റെയില്‍ പൂണ്ട് - Common name: Ban tulsi • Bengali: बन तुलसी • Hindi: Kala Bhangra • Tamil: ரயில் பூண்டு Reilpoondu • Kannada: Alpa bedhi soppu . ഇത് സാധരണയായി ആരും ഗൌനിക്കാത്ത ഒരു ചെടി . വയല്‍ കളിലും റെയില്‍വേ ലൈനുകളുടെ സൈഡിലും ഇത് വളരുന്നു .മലയാളം പേര് എങ്ങും കണ്ടു കിട്ടിയില്ല . തേന്‍ - 10 ഗ്രാം ചെയ്യണ്ട വിധം : ആര്യവേപ്പില , മയിലാഞ്ചി , റെയില്‍ പൂണ്ടു ഇല സമം എടുത്തു അല്പം വെള്ളം ചേര്‍ത്തു ഒരു മരുന്ന് അരക്കുന്ന കല്ലില്‍ അരച്ച് ചാര്‍ മാത്രം പിഴിഞ്ഞ് എടുത്തു അതില്‍ തേന്‍ കലക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പുരട്ടി ഇടുക . എത്ര കഠിനമായ ചൊറിച്ചില്‍ , പുണ്ണ് കളില്‍ രാത്രി പുരട്ടി രാവിലെ ചീവക്കായ് തേച്ചു കഴുകുക . ഒരു ആഴ്ച കൊണ്ട് എല്ലാം ഭേദം ആകും . സ്ത്രീകള്‍ക്ക് യോനിയില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പുണ്ണ്‍ കളും മാറി സുഖപ്പെടും . അതോടൊപ്പം ഉപയോഗിക്കുന്ന സോപ്പും തുണിയും ശ്രദ്ധിക്കുക . ഒറ്റ പ്രാവശ്യം മാത്രം എങ്കില്‍ അന്നേരം അരച്ച് ഉപയോഗിക്കാം . അതല്ല ഇലകള്‍ അരച്ച് എടുത്ത ചാറു തിളപ്പിച്ചാറി അതില്‍ തേന്‍ അല്പം കൂടുതല്‍ ചേര്‍ത്തു സൂക്ഷിച്ചു വെച്ചും ഉപയോഗിക്കാം . കടപ്പാട് :പാരമ്പര്യ വൈദ്യന്‍ പടം : റെയില്‍ പൂണ്ടു ചെടി
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1ad0xIj
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1ad0xIj
via IFTTT
No comments:
Post a Comment