ഇന്നത്തെ പാരമ്പര്യ വൈദ്യം : ബലം /ആരോഗ്യം . ഇന്നത്തെ യുവ ജനങ്ങളെ കണ്ടാല്‍ ഒരു മാതിരി ബലൂണ്‍ ഊതി വീര്‍പ്പിച്ചത് പോലെ ഇരിക്കും അല്പം കടുപ്പം ഉള്ള ജോലി ഒരു ദിവസം ചെയ്‌താല്‍ നാല് ദിവസവും മരുന്ന് കഴിച്ചു കിടക്കും . അത് പോലെ ആരോഗ്യമില്ലാത്തപൊണ്ണ തടിയന്മാര്‍ . ജിമ്മില്‍ പോയാല്‍ പൊടി കലക്കി കുടിച്ചാല്‍ മാത്രമേ വ്യായാമം ചെയ്യാന്‍ പറ്റൂ . കൂടുതല്‍ കഫ പ്രകൃതികള്‍ .അവര്‍ക്ക് വേണ്ടി ഒരു ആരോഗ്യ ലേഹ്യം . വേണ്ട സാധനങ്ങള്‍ : വിളഞ്ഞ തേങ്ങ : അര മുറി അക്രൂട്ട് - 4 സ്പൂണ്‍ ( Walnut) ബദാം പരിപ്പ് പൊടിച്ചത് - 4 സ്പൂണ്‍ ഉണങ്ങിയ മുന്തിരിങ്ങാ - 20 ഗ്രാം മുളയരി പൊടിച്ചത് -50 ഗ്രാം ഈന്തപ്പഴം - 5 - 8 എണ്ണം കല്‍ക്കണ്ടം - ആവശ്യത്തിനു പശുവിന്‍ നെയ്യ് - 50 ഗ്രാംമുതല്‍ 100 ഗ്രാം വരെ റോസാപ്പൂ - ഒരെണ്ണം ചെയ്യണ്ട വിധം : തേങ്ങാ തിരുമ്മി നന്നായി അരച്ച് എടുക്കണം . ഒരു പാത്രത്തില്‍ തേങ്ങ മറ്റു ചേരുവകള്‍ വേകുന്നതിനു ആവശ്യം ആയ വെള്ളം ഒഴിക്കുക വെള്ളം ഇളം ചൂടായ്തും തേങ്ങ അരച്ചത് ചേര്‍ത്തു അതിന്റെ കൂടെ കല്‍ക്കണ്ടം ചേര്‍ക്കുക. തിളക്കാന്‍ തുടങ്ങുമ്പോള്‍ ബദാം പരിപ്പ് പൊടിച്ചതും അക്രൂട്ടു പൊടിച്ചതും ചേര്‍ക്കുക .അതിന്റെ കൂടെ മുളയരി പൊടിച്ചതും ചേര്‍ത്തു നല്ല വണ്ണം ഇളക്കി തേങ്ങാ നല്ലവണ്ണം വെന്തു വെള്ളം വറ്റി വരുമ്പോള്‍ നെയ്യ് ചേര്‍ക്കുക . നല്ല വണ്ണം അലുവ കിണ്ടുന്നത് പോലെ കിണ്ടി അതില്‍ ഉണങ്ങിയ മുന്തിരിങ്ങ ചേര്‍ത്തു കിണ്ടി എടുക്കുക . (നല്ലവണ്ണം തേങ്ങയും മുളയരിയും വെന്തില്ലെങ്കില്‍ ഈ ലേഹ്യം ചീത്തയായി പോകും .) തീ അണച്ചു കോരി എടുത്തു അതില്‍ റോസാപ്പൂ ഇതള്‍ ചേര്‍ത്തു ഇളക്കി വെക്കുക . ഈ ലേഹ്യം പാകം ശരിയാണെങ്കില്‍ ആറു മാസം വരെ കേടാകാതെ ഇരിക്കും . ദിവസവും രാവിലെ ഒരു നെല്ലിക്ക അളവ് കഴിച്ചാല്‍ മതിയാകും. എളുപ്പം നന്നാകണം എന്ന് കരുതി കൂടുതല്‍ വാരി കഴിക്കണ്ട . എന്ത് മരുന്നായാലും അളവില്‍ കഴിച്ചാല്‍ ഗുണം ചെയ്യും . അളവില്‍ കവിഞ്ഞാല്‍ ദോഷവും . കടപ്പാട് :പാരമ്പര്യ വൈദ്യന്‍ പടങ്ങള്‍ : 1 തേങ്ങ വേവിക്കുന്നു 2 ചേരുവകള്‍ ചേര്‍ത്തു വേകിക്കുന്നു 3 ചേരുവകള്‍ വെന്തു കോരിയത 4 അക്രോട്ട് kaaya 5 കായക്കുള്ളിലെ പരിപ്പ്
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1a9OziK
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1a9OziK
via IFTTT
No comments:
Post a Comment