ഇന്നത്തെ പാരമ്പര്യ വൈദ്യം : നിരവധി പേരു രാവിലെ എണീക്കുമ്പോള്‍ തുമ്മാന്‍ തുടങ്ങിയാല്‍ തുമ്മി കൊണ്ടേ ഇരിക്കും .കാരണങ്ങള്‍ ആരോഗ്യ കുറവ് ,അടച്ചുപൂട്ടിയ മുറിയില്‍ കിടന്നുറക്കം , ശുദ്ധ വായൂ ശ്വസിക്കില്ല ,പൊടി പടലം നിറഞ്ഞ അന്തരീക്ഷത്തിലെ വേല .വ്യായാമ കുറവ് . അങ്ങനെ ഉള്ളവര്‍ക്ക് ഒരു ടോണിക്ക് മരുന്നുകള്‍ : അഗത്തിഇളം ഇലയുടെ ചാറു - 5 മില്ലി കുരുമുളക് - 7 എണ്ണം ജീരകം - ഒരു നുള്ള് തേന്‍ - 5 മില്ലി ചെയ്യണ്ട വിധം : അഗത്തിയുടെ ഇളം ഇല എടുത്തു അരച്ച് ചാറു പിഴിഞ്ഞ് എടുത്തു അത് പറഞ്ഞിരിക്കുന്ന അളവില്‍ എടുത്തു അതില്‍ കുരുമുളക് പൊടിച്ചു ചേര്‍ക്കണം . അതു പോലെ ജീരകം ചതച്ചു ഇടുക . അതിനു ശേഷം തേന്‍ ചേര്‍ത്തു രാവിലെ രാവിലെ കുടിക്കണം .ഒരു ദിവസം കുടിച്ചു നോക്കി എന്തെങ്കിലും വ്യത്യാസം അസ്വസ്ഥത ഉണ്ടെന്നു തോന്നിയാല്‍ നിര്‍ത്തുക . അസ്വസ്ഥത ഇല്ലെങ്കില്‍ മൂന്നു ദിവസം തുടര്‍ന്ന് കുടിക്കുക . തുമ്മലിന് കുറവ് ഉണ്ടെന്നു തോന്നിയാല്‍ തുടര്‍ന്ന് 21 ദിവസം അല്ലെങ്കില്‍ 48 ദിവസം കുടിച്ചാല്‍ പൂര്‍ണമായി മാറും . ശരീരം പുഷ്ടിപ്പെടും ഹീമോഗ്ലോബിന്‍ കൂടും .ഇരുമ്പു സത്ത് ശരീരത്തില്‍ കൂടും . മാസമുറ നിയന്ത്രണത്തില്‍ വരും .രക്ത രക്ത പ്രസാദം ഉണ്ടാകും . ******യാതൊരു കാരണവശാലും മദ്യപന്മാര്‍ ,പുകവലി ഉള്ളവര്‍ ഈ മരുന്ന് ഉപയോഗിക്കരുത് . പറഞ്ഞിരിക്കുന്ന അളവില്‍ കൂടുതല്‍ ചേര്‍ക്കരുത് ***** കടപ്പാട് : പാരമ്പര്യ വൈദ്യന്‍
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1a2cP6f
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1a2cP6f
via IFTTT
No comments:
Post a Comment