ഇന്നത്തെ പാരമ്പര്യ വൈദ്യം :- തൊണ്ട വേദനക്ക് : ഒരു തുണ്ട് പപ്പായ അമ്മിയില്‍ അരച്ച് ചാറു ഒരു ചെറിയ കരണ്ടി അളവ് എടുത്തു സമം തേന്‍ കലര്ത്തി തൊണ്ടയില്‍ ടോന്സിലില്‍ തടവിയാല്‍ ഉമിനീരു കൂടെ കലര്ന്നു ടോന്‍സിലില്‍ ഉള്ള ദുര്നീര്‍ വെളിയേറി വീക്കം കുറയും. മൂന്നു ദിവസം ചെയ്‌താല്‍ ടോണ്സില്‍ ചുരുങ്ങി തൊണ്ട വേദന മാറും .കുട്ടികള്ക്കും ഇങ്ങനെ ചെയ്യാം . വായില്‍ ഇടയ്ക്കിടെ ഇങ്ങനെ ഒരു തുള്ളി ഒഴിച്ച് നുണഞ്ഞിറക്കുന്നത് ഗുണം ചെയ്യും . മാതള പൂ ഇടിച്ചു തേന്‍ കലര്ത്തി കഴിച്ചാല്‍ മലത്തില്‍ കൂടെ രക്തം പോക്ക് നില്ക്കും കൂവള ഇലയും കുരുമുളകും ചേര്ത്തു ചവച്ചു തിന്നു ചൂട് വെള്ളം കുടിച്ചാല്‍ ആസ്ത്മാ ശമിക്കും . വാഴ പോള തീയില്‍ വാട്ടി ചാറു പിഴിഞ്ഞ് ഒന്ന് രണ്ടു തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും. കടല്‍ ശംഖ് നാടന്‍ പശുവിന്‍ പാല്‍ ചേര്ത്തു അരച്ച് കുരുക്കള്‍ മീതെ പുരട്ടിയാല്‍ രണ്ടു ദിവസം കൊണ്ടു കുരുക്കള്‍ മാറും . വണ്ട് , പൂച്ചികള്‍ കടിച്ചാല്‍ വെളുത്തുള്ളി അരച്ച് കടി വായില്‍ വെച്ച് കെട്ടിയാല്‍ അതിന്റെ വിഷം നീങ്ങും . പുതിയതായി വിരിഞ്ഞ റോസാപ്പൂ മണപ്പിച്ചാല്‍ മൂക്കടപ്പ് മാറും . ചപ്പാത്തി കള്ളി ഇല പിളര്ന്നു ശരീരത്തില്‍ അവിടവിടെ കട്ടി പോലെ കിടക്കുന്ന ഇടത്തില്‍ വെച്ച് കെട്ടിയാല്‍ കട്ടികള്‍ ചുരുങ്ങി ഗുണമാകും . ശുദ്ധമായ വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്ത്തു ചൂടാക്കി നെഞ്ചില്‍ തേച്ചാല്‍ ഹൃദ്രോഗം കൊണ്ടല്ലാത്ത നെഞ്ചു വേദന കുറയും . അകത്തി ഇല ചാര്‍,അകത്തി പൂ ചാര്‍ ഇവ രണ്ടും തേനില്‍ കലര്ത്തി കഴിച്ചാല്‍ തുടര്ച്ച യായുള്ള തുമ്മല്‍ മാറും > മദ്യപാനികള്‍ പുകവലി ഉള്ളവര്‍ അകത്തി ഇല ,അകത്തി പൂ ഉപയോഗിക്കരുത് >>>> മണിതക്കാളി ഇല കഴിച്ചാല്‍ കുടല്‍ പുണ്ണ് ശമിക്കും .
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1vphicG
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1vphicG
via IFTTT
No comments:
Post a Comment