ഇന്നത്തെ പാരമ്പര്യ വൈദ്യം : ഉറക്ക കുറവ് ; പല വിധ ടെന്‍ഷന്‍ , കുട്ടികള്‍ പഠിക്കുന്നില്ല, ഭര്‍ത്താവ് വരാന്‍ താമസം , അങ്ങനെ നിരവധി ചിന്തകള്‍ , കൂടാതെ ശരീരത്തിന് വ്യായാമം ഇല്ല . ഉറക്കം കുറവുള്ളവരുടെ കണ്ണിനു ചുറ്റും കറുപ്പും , കുഴിഞ്ഞും ഇരിക്കും , തുമ്മല്‍ മുതലായ രോഗങ്ങള്‍ ഉണ്ടാകും രോഗ പ്രതിരോധ ശക്തി കുറയും . അങ്ങനെ നിരവധി പ്രശ്നങ്ങള്‍ . പ്രകൃതിയിലെ സര്‍വ ജീവ ജാലങ്ങളുംസന്ധ്യ ആയാല്‍ ഉറക്കം തുടങ്ങും .മനുഷ്യന്‍ എന്ന ജന്തു മാത്രം ഉറങ്ങില്ല . അതോടൊപ്പം ആധുനിക ജീവിത രീതികളും . ഇങ്ങനെ ഉള്ളവര്‍ക്ക് സുഖമായ ഉറക്കം കിട്ടുന്നതിനും ശരീര ആരോഗ്യത്തിനും പറ്റിയ ഒരു ഉറക്ക ടോണിക്ക് . നാടന്‍ പശുവിന്‍ പാല്‍ /പശുവിന്‍ പാല്‍ - 200മില്ലി മുളയരി പൊടിച്ചത് - അര സ്പൂണ്‍ ജീരകം - അര സ്പൂണ്‍ അയമോദകം - അര സ്പൂണ്‍ കല്കണ്ടം - ആവശ്യത്തിനു ചുവന്ന വാഴ പഴം - 2 എണ്ണം റോസാപൂ ഇതള്‍ - ഒരു പൂവിന്റെ ഇതള്‍കള്‍ ചെയ്യണ്ട വിധം : ഒരു പാത്രത്തില്‍ ജീരകം വറുക്കുക , അയമോദകം വറുക്കുക . ഒന്നിച്ചു വരുക്കരുത് . വറുക്കുന്ന സാധനം കരിയരുത് .പാലില്‍ മുളയരി പൊടിച്ചത് ഇട്ടു കാച്ചുക .പാല്‍ തിളച്ചു തുടങ്ങുമ്പോള്‍ അതില്‍ ആവശ്യത്തിനു കല്‍ക്കണ്ടം ചേര്‍ക്കുക .തിളപ്പിച്ച് എടുത്ത പാലില്‍ വറുത്തു വെച്ചിരിക്കുന്ന ജീരകം ,അയമോദകം ചേര്‍ക്കുക . ചുവന്ന വാഴ പഴം ചെറുതായി നുറുക്കി അതില്‍ ഇടുക . അതിനു മുകളില്‍ റോസാപ്പൂ ഇതള്‍കള്‍ ഇടുക . നല്ല വണ്ണം മിക്സ് ചെയ്തു ഹിതമായ ചൂടില്‍ രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ്കഴിക്കുക . ഉറക്കം പെട്ടെന്ന് വരും . ആരോഗ്യം ഉണ്ടാക്കുന്ന ഒരു കൂട്ട് ഇത് എന്നും കഴിക്കാം . പഴം ഉള്ളത് കൊണ്ട് മലബന്ധം ഉണ്ടാകില്ല , അയമോദകം ജീരകം ഇവകള്‍ ദഹന പ്രക്രീയ ത്വരിതപെടുത്തും . കടപ്പാട് : പാരമ്പര്യ വൈദ്യന്‍
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1AZL7mt
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1AZL7mt
via IFTTT
No comments:
Post a Comment