സ്ത്രീകളും സന്ധി വേദനയും....!!! ഇന്ന് കണ്ടുവരുന്ന സന്ധിവേദനകളിൽ അറുപത് ശതമാനവും സ്ത്രീകളിലാണ്. അതിന്, കാരണങ്ങൾ പലതാണ്. നടുവേദന, കാൽമുട്ട് വേദന, കൈമുട്ട് വേദന ഇവയാണ് ഇതിൽ പ്രധാനമായും കാണപ്പെടുന്നത്. ഇതിന് കാരണമായ് ഡോക്ടർ ചൂണ്ടിക്കാണിക്കുന്നത് ഇന്നത്തെ ജീവിത ശൈലികളാണ്. അമിതമായ ശരീരഭാരം ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.സ്ത്രീകളിൽഇന്ന് കൂടുതൽ ഉപയോഗിക്കുന്ന ഹൈ- ഹീൽ ചെരുപ്പുകളും ഇതിന് കാരണമാകാം. സ്ത്രീകളിൽ പ്രസവശേഷം കണ്ടുവരുന്ന സന്ധിവേദനയ്ക്ക് കാരണങ്ങൾ പ്രധാനമായും ഈസ്ട്രജൻ എന്ന ഹോർമോൺ പ്രസവശേഷം കുറയുന്നു എന്നതും ഗർഭിണിയായിരിക്കുമ്പോൾ ശരീരത്തിലെ പേശികൾ വലിയുകയും ചെയ്യും എന്നതാണ്. സിസേറിയൻ ചെയ്ത സ്ത്രീകളിൽ നട്ടെല്ലിൽ കുത്തിവയ്പിനെ തുടർന്നുണ്ടാവുന്ന നടുവേദനയും ഉണ്ടാകാം. സന്ധികളിൽ നീര് കെട്ടുന്നതും സന്ധിവേദനയ്ക്ക് കാരണമാകാം. സമയക്രമത്തിൽ വാർദ്ധക്യത്തിന്റെ സ്വാഭാവികമായ ലക്ഷണങ്ങളിൽ ഒന്നാണ് സന്ധിവേദന. വിട്ടുമാറാത്ത സന്ധിവേദനയ്ക്ക് പല കാരണങ്ങളുണ്ട്. എന്നാൽ സഹായം ആവശ്യമുണ്ട് എന്ന സന്ദേശമാണ് ശരീരം വേദനയിലൂടെ നൽകുന്നത് എന്ന് മറക്കരുത്. മരുന്നുകളിലൂടെ ശരീരവേദനയ്ക്ക് ഒരു താത്ക്കാലിക ആശ്വാസം നേടാൻ കഴിയും .എന്നാൽ വീണ്ടും വരാതിരിക്കുന്നതിന് വേദനയുടെ മൂലകാരണം എന്താണെന്ന് കണ്ടെത്തുകയും അതിന് പരിഹാരം കാണുകയും വേണം. മുറിവ്, ചതവ്, വീക്കം എന്നിവ മൂലം സന്ധികളിൽ വേദന ഉണ്ടാകാം. വർഷങ്ങളായുള്ള ശാരീരിക അദ്ധ്വാനത്തിന്റെ ഫലമായി പ്രായം കൂടുന്നതിനനുസരിച്ച് സന്ധിവേദന ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകളിൽ അധികമായി തോൾ, ഇടുപ്പ്, കൈമുട്ട് എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. സന്ധിവേദനയ്ക്ക് അമിതമായി സ്ത്രീകൾ ആശ്രയിക്കുന്നത് ആയൂർവേദം, സിദ്ധ- മർമ്മ ചികിത്സാ കേന്ദ്രങ്ങളാണ്.ആയുർവ്വേദ, സിദ്ധ- മർമ്മ ഔഷധങ്ങളും ചികിത്സാ രീതികളും ഇന്ന് സന്ധിവേദനയ്ക്ക് ഒരു ആശ്വാസം തന്നെയാണ്. ഒമേഗ - ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടൽ ഭക്ഷണവും സന്ധിവേദനയുള്ളവർ കഴിക്കുന്നത് ഉത്തമം.ചീര, ബ്രൊക്കോളി, ഉള്ളി, ഇഞ്ചി എന്നിവയിൽ ഒമേഗ - ത്രീഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ജീവിതരീതികളിൽ അധികമായി ഉൾപ്പെടുത്തുന്നത് സന്ധിവേദനയ്ക്കുള്ള ഒരു മുൻകരുതലാണ്. ബദാം, വാൾനട്ട്, മത്തങ്ങയുടെ കുരു എന്നിവയിലും ഒമേഗ - ത്രീ ധാരാളമായി അടങ്ങിയിരിക്കുന്നു.ഓറഞ്ച്, ചെറുനാരങ്ങ പോലുള്ള ഭക്ഷണങ്ങളും സന്ധിവേദനയെ ചെറുക്കാൻ സഹായിക്കും. ഇവയിലെ വൈറ്റമിൻ - സി എല്ലുകൾക്ക് ബലം നൽകും. എല്ലിനുണ്ടാവുന്ന പൊട്ടലുകളും ബലം കുറയലും സന്ധിവേദനയ്ക്ക് കാരണമാകുന്നു. Courtesy: ഡോ. അശ്വതി തങ്കച്ചി (ബിഎ എംഎസ്)
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1aiT4aA
via IFTTT
by Rajeev Mezhathur
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1aiT4aA
via IFTTT
No comments:
Post a Comment