മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദ പരിചരണം Story Dated: Saturday, January 4, 2014 04:55 മുടി പൊഴിയുമ്പോഴോ, നരയ്ക്കുമ്പോഴോ മറ്റ് തലമുടി പ്രശ്നങ്ങള് ഉണ്ടാകുമ്പോഴോ അല്ല മുടിയുടെ സംരക്ഷണത്തേക്കുറിച്ച് ചിന്തിക്കേണ്ടത്. ജനനം മുതല് തന്നെ ശരീര ആരോഗ്യ സംരക്ഷണത്തോടൊപ്പം മുടിയുടെ സംരക്ഷണവും തുടങ്ങണം. ആണിനും പെണ്ണിനും ഒരുപോലെ അഭിമാനകരമാണ് സുന്ദരവും സമൃദ്ധവുമായ മുടി. ചരിത്രാതീതകാലം മുതല് തന്നെ മനുഷ്യര് ശരീര സംരക്ഷണത്തോടൊപ്പം തലമുടിയുടെ സംരക്ഷണത്തിലും അതീവ തത്പരരായിരുന്നു എന്നതിന് പുരാതനകാലത്തെ ചിത്രങ്ങളും പ്രതിമകളും സാക്ഷ്യംവഹിക്കുന്നു. സഹസ്രാബ്ദങ്ങള്ക്ക് മുന്പ് വളര്ന്ന ആയുര്വേദത്തിലും കേശസംരക്ഷണവിധികള് ഉണ്ട്. മുടി പൊഴിയുമ്പോഴോ, നരയ്ക്കുമ്പോഴോ മറ്റ് തലമുടി പ്രശ്നങ്ങള് ഉണ്ടാകുമ്പോഴോ അല്ല മുടിയുടെ സംരക്ഷണത്തേക്കുറിച്ച് ചിന്തിക്കേണ്ടത്. ജനനം മുതല് തന്നെ ശരീര ആരോഗ്യസംരക്ഷണത്തോടൊപ്പം മുടിയുടെ സംരക്ഷണവും തുടങ്ങണം. ആയുര്വേദശാസ്ത്രം തലമുടിയുടെ സംരക്ഷണത്തില് തലയില് എണ്ണ തേയ്ക്കുന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം ആഹാരക്രമം, ആഹാരസാധനങ്ങള്, കുളി, ഉറക്കം, മാനസികാരോഗ്യം എന്നിവയ്ക്കും പ്രാധാന്യമുണ്ട്. നാം കഴിക്കുന്ന വിവിധതരം ആഹാരസാധനങ്ങള് ജഠരാഗ്നിയുടെ ബലത്താല് രസ രക്ത - മാംസ മേദോ - മജ്ജാ - അസ്ഥി - ശുക്ലങ്ങളായി പരിണമിക്കുന്നു എന്നാണ് ആയുര്വേദശാസ്ത്രം. ആഹാരം മുകളില് പറഞ്ഞ 7 ധാതുക്കളായി പരിണമിക്കുമ്പോള് അവയുടെ ഉപോല്പന്നങ്ങളായി ശരീരത്തില് പല ഭാഗങ്ങളും ഉണ്ടാകുന്നു. തൊലി (ത്വക്ക്) ശരീരകലകള് തുടങ്ങിയവ ഉദാഹരണം. അതില് അസ്ഥിക്ക് പരിണാമമുണ്ടാകുമ്പോള് ഉപോല്പന്നമായി ഉണ്ടാകുന്നവയാണ് നഖങ്ങളും മുടിയും. അതുകൊണ്ട് തന്നെ രോഗനിര്ണയത്തില് മുടിയുടെ ആരോഗ്യവും പരിശോധനാവിഷയമാകുന്നു. പോഷകക്കുറവ് മുടിയുടെ നിറം, ബലം, അളവ്, വളര്ച്ച എന്നിവയിലാണ്ടുകുന്ന വ്യതിയാനങ്ങള് പോഷകക്കുറവ് പോഷകാംശങ്ങള് ആഗീരണം ചെയ്യാനുള്ള ശരീരത്തിന്റെ ശക്തിക്കുറവ് എന്നിവ കൊണ്ടാകാം. ആഹാരം നന്നായി കഴിച്ച് നന്നായി ദഹിച്ച് നന്നായി ആഗീരണം ചെയ്യപ്പെടാനുള്ള ബലം ശരീരത്തിനുണ്ടായിരിണം. കേശസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള് ഇവയൊക്കെ കണക്കിലെടുക്കേണ്ടതാണ്. പാല്, മുട്ട, എണ്ണകള്, എള്ള്, അണ്ടിപ്പരിപ്പ്, കടല, ചെറുപയര് എന്നിവ ആഹാരത്തില് ഉള്പ്പെടുത്തണം. ദഹനശക്തി വര്ധിപ്പിക്കാന് ജീരകം, ഇഞ്ചി, കറിവേപ്പില എന്നിവ ആഹാരത്തില് ഉള്പ്പെടുത്തുക. കൃത്യസമയത്ത് ആഹാരം കഴിക്കണം. സമയം തെറ്റി കഴിക്കുന്നതിന് ദേഹപോഷണത്തിന് ഉതകുകയില്ല. അതുകൊണ്ട് തന്നെ മുടിയുടെ വളര്ച്ചയ്ക്കും തടസംസൃഷ്ടിക്കാം. വിശ്രമം ആഹാരംപോലെ തന്നെ പ്രധാനമാണ് വിശ്രമവും ഉറക്കവും. ഇവയും ചിട്ടയായി ക്രമമായി ശരീരത്തിനു ലഭിക്കണം. രാത്രി അധികം ഉറക്കമിളയ്ക്കുന്നതും പകല് അധികം ഉറങ്ങുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. രാവിലെ നേരത്തെ ഉറക്കമുണരുന്നതും രാത്രി നേരത്തെ ഉറങ്ങുന്നതും ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ വളര്ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. കുളിക്കാം മുടിയുടെആരോഗ്യത്തിനായി കുളിക്കുന്നത് ഒരേ സമയത്താകുന്നതാണ് നല്ലത്. ആരോഗ്യമുള്ളവര്ക്ക് രണ്ടു നേരവും (രാവിലേയും രാത്രിയിലും) കുളിക്കാം. രാവിലെ നേരത്തെ കുളിക്കുന്നതാണ് തലമുടിയുടേയും ശരീരത്തിന്റേയും ആരോഗ്യത്തിനും നല്ലത്. കുളിക്കുമ്പോള് നിര്ബന്ധമായും തലയില് എണ്ണതേച്ച ശേഷം കുളിക്കണം. പ്രത്യേകിച്ചും രാവിലെ കുളിക്കുമ്പോള്. എണ്ണതേച്ചു കുളിക്കുന്നത് ചെറിയ പ്രായത്തിലെ ശീലിക്കുന്നതാണ് ആരോഗ്യപ്രദം. ജനനം മുതല് എണ്ണ തേയ്ക്കുന്നത് നമ്മുടെ നാട്ടിലെ ശീലവും ആചാരവുമായിരുന്നല്ലോ? അതു ഇപ്പോള് ഇല്ലാതായിരിക്കുന്നു. എണ്ണ തേച്ചു കുളിക്കാം ഏത് വിദേശ എണ്ണയേക്കാളും കേരളീയര്ക്ക് അഭികാമ്യം വെളിച്ചെണ്ണയാണ്. ചെറിയ കുട്ടികള്ക്കും വെളിച്ചെണ്ണ മതി. 10 വയസിനു മുകളില് കേശസംരംക്ഷണത്തിനു വേണ്ടി പ്രത്യേക എണ്ണ ഉപയോഗിക്കാം. തലമുടിയുടെ ആരോഗ്യം, സ്വഭാവം തുടങ്ങിയവയും ശരീരത്തിന്റെ ആരോഗ്യവും കണക്കിലെടുത്തു വേണം ഏത് എണ്ണ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്. ആയുര്വേദശാസ്ത്രത്തില് കേശസംരക്ഷണത്തിനായി നിരവധി എണ്ണകള് നിര്ദേശിക്കുന്നുണ്ട്. നീലിഭൃംഗാദി, ഭൃംഗാമലകാദി, കയ്യുണ്യാ ദി തുടങ്ങിയവ അവയില് ചിലതു മാത്രം. എണ്ണ തലയില് നല്ലതുപോലെ ദിവസവും തേയ്ക്കണം. കാലിനടിയിലും ചെവിയിലും എണ്ണ പുരട്ടണം. ഇത് ശരീരത്തിനും തലമുടിയ്ക്കുംനല്ലതാണ്. തലയില് എണ്ണവയ്ക്കുന്നതിന്റെ ആരോഗ്യവശം ശരീരത്തിന്റെ ഏറ്റവും പ്രധാനഭാഗം 'തല' (ശിരസ്) യാണ്. ഒരു ചെടിക്ക് വേരുകള് എന്നപോലെ. അതുകൊണ്ട് തലയില് തേയ്ക്കുന്ന എണ്ണ ശരീരത്തിനു മുഴുവനും ആരോഗ്യദായകമാകുന്നു. എണ്ണ തേച്ചുകുളിക്കുന്നത് വിശപ്പുണ്ടാകാനും കഴിക്കുന്ന ആഹാരം ദഹിപ്പിക്കാനും ശരീരത്തെ പ്രചോദിപ്പിക്കുന്നു. പിറ്റ്യൂട്ടറിഗ്രന്ഥി എന്ന അന്ത: സ്രാവഗ്രന്ഥിയെ ഉത്തേജിപ്പിച്ച് ശരീരത്തെ സ്വാസ്ഥ്യത്തിലേക്ക് നയിക്കുവാന് തലയിലെ എണ്ണതേപ്പ് സഹായിക്കുന്നു. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളും തലയിലാണല്ലോ സ്ഥിതിചെയ്യുന്നത്. അവയുടെ പ്രവണത സാമര്ത്ഥ്യം നിലനിര്ത്താനും തലയില് തേയ്ക്കുന്ന എണ്ണ സഹായിക്കും. പലവിധ രോഗങ്ങള്ക്കും ആയുര്വേദത്തില് പ്രധാന മരുന്നായി കണ്ടിരുന്നത് 'തലയ്ക്ക് എണ്ണ' യാണ്. ഇതില് നിന്നൊക്കെ തലയിലെ എണ്ണതേപ്പിന്റെ പ്രാധാന്യം മനസിലാക്കാം. കേശസംരക്ഷണത്തിനു പതിവായി എണ്ണ തലയില് തേച്ചു കുളിക്കണം. ഏത് എണ്ണവേണം എന്ന് വൈദ്യനിര്ദേശപ്രകാരം തീരുമാനിക്കുക. മുടി വളരാനും നരയ്ക്കാതിരിക്കാനും ഉപയോഗിക്കുന്ന എണ്ണകള് തുമ്മല്, ചുമ, ശ്വാസംമുട്ടല് എന്നിവയ്ക്കും കണ്ണ് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്ക്കും ദോഷകരമല്ലെന്ന് ഉറപ്പുവരുത്തണം. എണ്ണ തേച്ചശേഷം സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിച്ച് എണ്ണ പൂര്ണമായും കഴുകി കളയുന്നതും മുടിക്ക് ഹാനികരമാണ്. ദിവസവും തേയ്ക്കുമ്പോള് കുറഞ്ഞ അവില് തേച്ചാല് മതി. സോപ്പിനും ഷാംപൂവിനും പകരം 15 ദിവസത്തില് ഒരിക്കല് താളിതേച്ചു എണ്ണയും അഴുക്കും നീക്കം ചെയ്യാവുന്നതാണ്. അതിനായി ചെമ്പരത്തിയില, കടലമാവ്, പയര്പൊടി, കഞ്ഞിവെള്ളം എന്നിവ ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിനായി താരന്, മുടി വിണ്ടുകീറല്, മുടക്കായ എന്നിവയ്ക്ക് എണ്ണ തേയ്ക്കുന്നതും താളി തേയ്ക്കുന്നതുമാണ് പരിഹാരം. എണ്ണതേച്ച് അരമണിക്കൂര് കഴിഞ്ഞ് കുളിക്കണം. 1. കുളിക്കുന്നത് ഒരേ സമയത്താകണം. 2. നട്ടുച്ചയ്ക്കും ജോലി, കളി, ആഹാരം കഴിച്ചുകഴിഞ്ഞ ഉടനെ എന്നീ അവസരങ്ങളില് ആകരുത്. 3. കുളികഴിഞ്ഞ് തലമുടി ഉണങ്ങുന്നതിനു മുന്പ് കെട്ടിവയ്ക്കരുത്. 4. ഉണങ്ങിയശേഷം നന്നായി ചീകി മുറുക്കി കെട്ടിവയ്ക്കുന്നതാണ് തലമുടി വളരാന് നല്ലത്. 5. ഫാനിന്റെ കാറ്റില് തലമുടി ഉണക്കരുത്. 6. സാമ്പ്രാണിക്കട്ട, കുന്തിരിക്കം എന്നിവയുടെ പുക മാസത്തില് ഒരിക്കല് തലമുടിയില് ഏല്പിക്കുന്നതും നല്ലതാണ്. 7. പിച്ചിപ്പൂവ്, താഴംപൂവ്, മുല്ലപ്പൂവ്, കൊഴുന്ന്, തുളസിയില എന്നിവ തലമുടി ഉണങ്ങിയശേഷം തലയില് വയ്ക്കുക. എണ്ണ തയാറാക്കുമ്പോള് ആരോഗ്യമുള്ള മനസും ശരീരവും എന്നതാണ് കേശസംരക്ഷണത്തില് ഏറ്റവും പ്രധാനം. കണ്ണില് കണ്ടതും കാതില് കേട്ടതും അളവും തൂക്കങ്ങളും കണക്കാക്കാതെ എണ്ണ കാച്ചിതേയ്ക്കുന്ന ശീലം അപകടകരമാണ്. വ്യക്തമായ വൈദ്യനിര്ദേശത്തോടെ വീട്ടില്തന്നെ മരുന്ന് എണ്ണ തയാറാക്കാം. മരുന്ന് എണ്ണ കാച്ചുന്നതിനായി വ്യക്തമായ അളവുകളും നിയമങ്ങളും ആയുര്വേദശാസ്ത്രം നിര്ദ്ദേശിക്കുന്നുണ്ട്. കറിവേപ്പിലയും മൈലാഞ്ചിയുമൊക്കെ കണ്ണ്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് നന്നല്ല. ഓരോ മരുന്നിന്റെയും (ഉദാ: കയ്യോന്നി, നെല്ലിക്ക തുടങ്ങിയവ) വീതം (ഉഷ്ണം ശീ തം) വിപാകം എന്നിവയുടെ അടിസ്ഥാനത്തിലാണ് അളവും തൂക്കവും തീരുമാനിക്കേണ്ടത്. ശരിയായ ശരീരാരോഗ്യവും മാനസികാരോഗ്യവുമാണ് കേശസംരക്ഷണത്തിനുള്ള എളുപ്പ മാര്ഗം. ഡോ. എസ്. ജയശ്രീകല്പ്പാദ്രുമമം
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1xWgSGC
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1xWgSGC
via IFTTT
No comments:
Post a Comment