ഇന്നത്തെ പാരമ്പര്യ വൈദ്യം : പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഉള്ള ഒരു മരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇതു കുടിച്ചാല്‍ മതിയാകും . മരുന്ന് : മുശു മുശുക്ക ഇല - 10 ഗ്രാം ( മൊസ മൊസക്ക എന്നും അമ്മൂമ്മ പഴം എന്ന് തിരുവനന്തപുരം കാര്‍ വിളിക്കും . മറ്റു സ്ഥലങ്ങളിലെ പേര് എനിക്കറിയില്ല പടങ്ങള്‍ ഇടുന്നു അറിയുന്നവര്‍ പേരു കള്‍ പറയുക. mukia-maderaspatan എന്ന് ഇംഗ്ലീഷ് പേരു. നാട്ടിന്‍പുറങ്ങളില്‍ വേലികളില്‍ വള്ളി പോലെ പടര്‍ന്നു കിടക്കും . തണ്ണി മത്തന്റെ പുറത്തുള്ളത് പോലെ വരകള്‍ പച്ച കായയില്‍ കാണും .പഴുത്തുകഴിഞ്ഞാല്‍ കായ നല്ല ചുവപ്പ് നിറവും ആയിരിക്കും ) തുളസി ഇല - 10 ഗ്രാം ജീരകം - 5 ഗ്രാം പശുവിന്‍ പാല്‍ - 200 മില്ലി ചെയ്യണ്ട വിധം : ഇലകള്‍ ജീരകം ഇവ ഒന്നായി ഒരു മരുന്നു അരക്കുന്ന കല്ലില്‍ അല്‍പ്പം പാല്‍ ഒഴിച്ചു നന്നായി അരക്കുക . അരച്ചു മിശ്രിതം ബാക്കി പാലില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കുടിക്കുക . ശ്വാസ കോശം ശുദ്ധം ആകുന്നതോടോപ്പം ആരോഗ്യവും വരും . പക്ഷെ ഒരു കാര്യം കൂടെ പുകവലിക്കുന്നവര്‍ പുകവലി നിര്‍ത്തുകയും വേണം . പടം 1: മുസുമുസുക്ക കായ പടം 2: മുസുമുസുക്ക ഇല പടം 3 : ഇലകള്‍ ജീരകം ചേര്‍ത്തു അരച്ച് പാലില്‍ കലക്കിയ മിശ്രിതം കടപ്പാട് : പാരമ്പര്യ വൈദ്യന്‍
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/19mB3YO
via IFTTT
by Daniel Babu
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/19mB3YO
via IFTTT
No comments:
Post a Comment