Thursday, 2 April 2015

കരളിനെയോര്‍ത്ത്, കഴിക്കല്ലേ പാരസെറ്റമോള്‍..!! എന്തിനും, ഏതിനും പാരസെറ്റമോള്‍ കഴിച്ചാല്‍ എല്ലാം നേരെയായി എന്ന ചിന്ത ഇനി മാറ്റിക്കോളൂ. ഡോക്ടര്‍ പറഞ്ഞ മരുന്നായിട്ട് പോലും നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ഫലപ്രദമാവില്ലെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, പാരസെറ്റമോള്‍ ധാരാളമായി ഉപയോഗിക്കുന്നവരില്‍ കരള്‍ രോഗത്തിനു സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നു. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘമാണ് ഗവേഷണം നടത്തിയത്. 5000ത്തില്‍ അധികം രോഗികളിലായി 13 തവണ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നവരാണ് അധികവും. എന്നാല്‍, ഇത് എത്രത്തോളം ഇത്തരം രോഗികളില്‍ ഫലപ്രദമാവുന്നുണ്ടെന്നായിരുന്നു പഠനം. നടുവേദന മൂലമുണ്ടാകുന്ന ശാരീരിക ക്ഷമതാ കുറവിന് പാരസെറ്റമോള്‍ പരിഹാരമാവുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നടുവേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാനോ, ജീവിത ഗുണനിലവാരം ഉയര്‍ത്താനോ പാരസെറ്റമോളിനാവില്ല. കൂടാതെ, കരളിനെ വിഷലിപ്തമാക്കുന്നതില്‍ പാരസെറ്റമോള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം നടത്തിയ രോഗികളില്‍ നാലോ അഞ്ചോ തവണ കരള്‍ രോഗനിര്‍ണയ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ ലിവര്‍ ടോക്‌സിസിറ്റി കൂടുതലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഗവേഷക സംഘത്തിലുള്‍പ്പെട്ട ഗുസ്താവോ മകാഡോയുടെ വാദം നോക്കാം.., നാഡീസംബന്ധമായ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ആഗോളതലത്തില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഞങ്ങളുടെ ഗവേഷണത്തില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരില്‍ കുറഞ്ഞത് നാലു തവണ എങ്കിലും കരളിന്റെ പ്രവര്‍ത്തനം അസാധാരണത്വം പ്രകടമാക്കിയതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാരീരികക്ഷമതാ കുറവിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത് നടുവേദനയാണ്. യു.കെയില്‍ മാത്രം പ്രതിവര്‍ഷം 26 ദശലക്ഷം പേര്‍ക്ക് അസുഖം പിടിപെടുന്നതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പ്രത്യേകം ശുപാര്‍ശ പ്രകാരം മാത്രമേ പാരസെറ്റമോള്‍ ക!ഴിക്കാവൂ എന്നാണ് ഗവേഷക സംഘത്തിന്റെ നിര്‍ദ്ദേശം. അതുകൊണ്ട് കരളിനെ ഓര്‍ത്തെങ്കിലും, പാരസെറ്റമോള്‍ മരുന്ന് ആണ് ദൈവം എന്ന ചിന്ത ഉപേക്ഷിക്കൂ..! by Rajeev Mezhathur

കരളിനെയോര്‍ത്ത്, കഴിക്കല്ലേ പാരസെറ്റമോള്‍..!! എന്തിനും, ഏതിനും പാരസെറ്റമോള്‍ കഴിച്ചാല്‍ എല്ലാം നേരെയായി എന്ന ചിന്ത ഇനി മാറ്റിക്കോളൂ. ഡോക്ടര്‍ പറഞ്ഞ മരുന്നായിട്ട് പോലും നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ഫലപ്രദമാവില്ലെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, പാരസെറ്റമോള്‍ ധാരാളമായി ഉപയോഗിക്കുന്നവരില്‍ കരള്‍ രോഗത്തിനു സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നു. സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘമാണ് ഗവേഷണം നടത്തിയത്. 5000ത്തില്‍ അധികം രോഗികളിലായി 13 തവണ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നവരാണ് അധികവും. എന്നാല്‍, ഇത് എത്രത്തോളം ഇത്തരം രോഗികളില്‍ ഫലപ്രദമാവുന്നുണ്ടെന്നായിരുന്നു പഠനം. നടുവേദന മൂലമുണ്ടാകുന്ന ശാരീരിക ക്ഷമതാ കുറവിന് പാരസെറ്റമോള്‍ പരിഹാരമാവുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നടുവേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാനോ, ജീവിത ഗുണനിലവാരം ഉയര്‍ത്താനോ പാരസെറ്റമോളിനാവില്ല. കൂടാതെ, കരളിനെ വിഷലിപ്തമാക്കുന്നതില്‍ പാരസെറ്റമോള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം നടത്തിയ രോഗികളില്‍ നാലോ അഞ്ചോ തവണ കരള്‍ രോഗനിര്‍ണയ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ ലിവര്‍ ടോക്‌സിസിറ്റി കൂടുതലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഗവേഷക സംഘത്തിലുള്‍പ്പെട്ട ഗുസ്താവോ മകാഡോയുടെ വാദം നോക്കാം.., നാഡീസംബന്ധമായ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ആഗോളതലത്തില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഞങ്ങളുടെ ഗവേഷണത്തില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരില്‍ കുറഞ്ഞത് നാലു തവണ എങ്കിലും കരളിന്റെ പ്രവര്‍ത്തനം അസാധാരണത്വം പ്രകടമാക്കിയതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാരീരികക്ഷമതാ കുറവിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത് നടുവേദനയാണ്. യു.കെയില്‍ മാത്രം പ്രതിവര്‍ഷം 26 ദശലക്ഷം പേര്‍ക്ക് അസുഖം പിടിപെടുന്നതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പ്രത്യേകം ശുപാര്‍ശ പ്രകാരം മാത്രമേ പാരസെറ്റമോള്‍ ക!ഴിക്കാവൂ എന്നാണ് ഗവേഷക സംഘത്തിന്റെ നിര്‍ദ്ദേശം. അതുകൊണ്ട് കരളിനെ ഓര്‍ത്തെങ്കിലും, പാരസെറ്റമോള്‍ മരുന്ന് ആണ് ദൈവം എന്ന ചിന്ത ഉപേക്ഷിക്കൂ..!

by Rajeev Mezhathur



from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1MExC12

via IFTTT

No comments:

Post a Comment