Monday, 20 April 2015

Wheat Grass Juice Therapy- ഹരിതക ചികിത്സ ഗോതമ്പുചെടിയുടെ നീരുകൊണ്ടുള്ള ചികിത്സാ രീതി വളരെ ഫലവത്തായതാണെങ്കിലും കേരളത്തിൽ ഗോതമ്പ് വളരുകയില്ലയെന്ന ധാരണയിൽ ആരും അതിനു മുതിരുന്നില്ലയെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്. മനുഷ്യ രക്തത്തോടു ഏറ്റവും അധികം സാമ്യമുള്ള ഒന്നാണത്രെ പോഷക സമ്ര്യദ്ധമായ wheat grass juice . ഏറ്റവും അധികം ഹരിതകം അടങ്ങിയിട്ടുള്ള സസ്യമാണു ഗോതമ്പ് ചെടി. ഇതൊരു പോഷക സമ്ര്യദ്ധമായ നല്ല ഭക്ഷണപാനീയം കൂടിയാണത്രെ നമ്മുടെ രക്തത്തിന്റെ ഘടന ക്ഷാര സ്വഭാവമുള്ളതാണു, അതുപോലെത്തന്നെ ഗോതമ്പ്ചെടിയുടെ നീരും രക്തത്തിനു സമാനമായ ക്ഷാരഗുണമുള്ളതാണു രണ്ടിനും ഒരേ പി.എച് മൂല്യമാണു. . അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം ഗോതമ്പുചെടിയുടെ നീരിനു രക്തത്തിൽ കലരാൻ കഴിയുന്നു. ഇതുകൊണ്ട് wheat grass juice നെ ഹരിതരക്തം എന്നും വിളിയ്ക്കുന്നു. ഗോതമ്പുചെടിയുടെ നീരിനു Liver , colon എന്നിവ ശുദ്ധീകരിയ്ക്കാനുള്ള കഴിവ് പ്രശംസനീയമത്രെ. കൂടാതെ, രക്തത്തെ അതിന്റെ സ്വഭാവിക ക്ഷാരഗ്ഗുണാവസ്ഥയിലേയ്ക്ക് കൊണ്ടുവന്നു രക്തശുദ്ധീകരണം നടത്തി രോഗപ്രതിരോധശക്തിവർദ്ധിപ്പിയ്ക്കാൻ ഇത് സഹായിയ്ക്കുന്നു. ഹരിതകത്തിനുപുറമെ ഗോതമ്പുചെടിയിൽ എല്ലാതരം ധാതുക്കളും( iron, Calcium, magnesium, Selenium, amino acids ), ഒട്ടനേകം പോഷകവസ്തുക്കളും, ശരീരത്തിലെ മുപ്പതോളം എൻസൈമുകളെ സജീവമാക്കാൻ സഹായിയ്ക്കുന്ന മഗ്നീഷ്യവും, ഒട്ടുമിക്ക വൈറ്റമിനുകളും, (Vitamin A, C, E, K, and B complex etc ) അടങ്ങിയിട്ടുണ്ടത്രെ. ഗോതമ്പ് ഏതു പരിതസ്ഥിതിയിലും, കാലാവസ്ഥയിലും ക്ര്യഷിചെയ്യാവുന്നതായതുകൊണ്ട് വർഷം മുഴുവൻ ഇത് ലഭ്യമാക്കാൻ കഴിയുന്നതാണു. ഇത് സ്വാദിഷ്ടവും, യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്തതുമത്രെ. ഉപയോഗക്രമം- Wheat grass juice കഴിച്ചു തുടങ്ങുന്നതിനു മുൻപ് എനീമയെടുത്ത് വയറു ശുദ്ധമാക്കുന്നത് നല്ലതാണു.കൂടാതെ, മുളപ്പിച്ച വിത്തുകൾ, പഴങ്ങൾ എന്നിവ കഴിയ്ക്കുന്നതും കൂടുതൽ ഫലം ചെയ്യും. ആദ്യ ദിവസങ്ങളിൽ 50 മി.ലി.തുടങ്ങി ക്രമേണ അളവു വർദ്ധിപ്പിച്ച് 200-250 മി.ലി. വരെ ദിവസവും കഴിയ്ക്കാം. നീർ എടുത്ത ഉടൻ കഴിയ്ക്കുന്നതാണു കൂടുതൽ ഫലപ്രഥം. അതിരാവിലെ വേറും വയറ്റിൽ കഴിയ്ക്കുന്നതാണു ഏറ്റവും ഗുണകരം. പല കടുത്ത രോഗാവസ്ഥകളിലും നേർപ്പിച്ച ഗോതമ്പു ജ്യൂസുകൊണ്ട് എനീമയെടുക്കുന്നത് വളരെ നല്ലതായി കണ്ടുവരുന്നുണ്ടത്രെ. അനീമിയ, ഉയർന്നരക്തസമ്മർദ്ദം, ആന്തരികരക്തസ്രാവം, ജലദോഷം, ആസ്തമ, മലബന്ധം, അസിഡിറ്റി,ആമാശയത്തിലും, കുടലിലുമുണ്ടാകുന്ന വ്രണങ്ങൾ, ,പല്ലിളക്കം, മോണപഴുപ്പ്, സന്ധിവീക്കം, സന്ധിവേദന,സന്ധിവാതം, എല്ല് ദ്രവിയ്ക്കൽ, വിറവാതം, skin diseases , മൂത്രാശയത്തിലെ കല്ല്, മൂത്രസഞ്ചിവീക്കം, വ്ര്യക്കവിക്കം, ലൈംഗികശേഷിക്കുറവ്, ചെവിവേദന, ചെവി പഴുപ്പ്, പ്രമേഹം, കാൻസർ, മുതലായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഗോതമ്പുചെടിയുടെനീരു ഫലപ്രഥമാണത്രെ. രക്താർബുദത്തിനു ഇതൊരു സിദ്ധൌഷധമാണന്നും പറയുന്നു.. ക്ര്യഷി രീതി- ഏകദേശം മൂന്നിഞ്ച് ആഴവും, ഒരു ചതുരശ്ര അടി വിസ്താരവുമുള്ള ഏഴു Plastic Tray അല്ലെങ്കിൽ മൺചട്ടികൾ എടുക്കുക. 1:1:1 എന്നി ക്രമത്തിൽ, മണ്ണു, മണൽ, ഉണങ്ങിയ ചാണകപ്പൊടി എന്നിവകൂട്ടിക്കലർത്തിയ പോട്ടിങ്ങ് മിക്ചർ ചട്ടികളിൽ നിറയ്ക്കുക. അധികമുള്ള വെള്ളം വാർന്നുപോകുന്നതിനു ഒന്നു രണ്ടുദ്വാരങ്ങൾ ചട്ടികളുടെ അടിയിൽ ഇടേണ്ടതാണു. വിത്തിനായി നല്ലഗൂണനിലവാരമുള്ള, മണിവലിപ്പമുള്ള ഗോതമ്പുവിത്തുകൾ തിരഞ്ഞെടുക്കേണ്ടതാണു. ഒരു ചട്ടിയിലേയ്ക്ക് ഒരു ദിവസം 100 ഗ്രാം വിത്തുകൾ വേണ്ടിവരും. വിതയ്ക്കുന്നതിനുമുൻപായി വിത്തുകൾ എക്കദേശം 12 മണിക്കൂർനേരം വെള്ളത്തിൽ കുതർത്തിവയ്ക്കുക, അതിനുശേഷം ഏകദേശം 12 മണിക്കൂർ നേരം കട്ടിയുള്ള ഒരു തുണിയിൽ പൊതിഞ്ഞു വയ്ക്കണം. മുളവന്ന വിത്തുകൾ ആദ്യചട്ടിയിൽ പാകുക. അല്പം മണ്ണു വിത്തുകൾക്കുമുകളിൽ തൂകി നനച്ചുകൊടുക്കുക. ആവശ്യത്തിലധികം വെള്ളം ഒഴിച്ചാൽ വിത്തുകൾ ചീഞ്ഞുപോകാൻ ഇടവന്നേക്കാം. അതുകൊണ്ട് ആവശ്യത്തിനുമാത്രം വെള്ളം തളിയ്ക്കുക. ഇതുപോലെ അടുത്ത ദിവസം രണ്ടാമത്തെ ചട്ടിയിലും, അതുപോലെ ഓരോ ദിവസവും പുതിയതായി ഓരോ ചട്ടിയിൽ വീതവും പാകുക. അങ്ങിനെ മൊത്തം ഏഴു ചട്ടികളിലും വിത്തു പാകുക. എട്ടാമത്തെ ദിവസം ഒന്നാമത്തെ ചട്ടിയിലെ ഇല അടിയിൽ വച്ച്മുറിച്ച് ജ്യൂസ് എടുക്കാവുന്നതാണു. ഇങ്ങനെ ഓരോ ദിവസവും ഓരോ ചട്ടിയിലേയും ഗോതമ്പുചെടികളിൽനിന്നും ജ്യൂസ് എടുക്കാവന്നതാണു.അതേ സമയം പുതിയ ഏഴു ചട്ടികളിൽ എട്ടാമത്തെ ദിവസം മുതൽ നേരത്തെ ചെയ്തതുപോലെ ക്ര്യഷി തുടരാവുന്നതാണു. ഇങ്ങിനെ ക്ര്യഷിചെയ്യുന്ന, ഒരു sq.feet ചട്ടിയിൽ വളരുന്ന ചെടിയുടെ ജ്യൂസ് ഒരാൾക്ക് ഒരു ദിവസം കഴിയ്ക്കാൻ തികയുന്നതാണു. ഏകദേശം 21 ദിവസത്തെ നീരു സേവ കഴിയുമ്പോൾത്തന്നെ രോഗ ശമനം കാണാൻ സാധിയ്ക്കുമത്രെ. കടുത്ത വേനല്ക്കാലമാണെങ്കിൽ ചെടികൾ 3,4 മണിക്കൂർ വെയില്കൊള്ളിച്ച ശേഷം തണലിലോട്ടുമാറ്റുന്നത് നല്ലതാണു. ആ ചട്ടികളിലെ മണ്ണു വെയിലത്ത് നിരത്തിയിട്ട് നല്ലവണ്ണം വെയില്കൊള്ളിച്ച് പുതിയ മണ്ണും വളവും കലർത്തി പുതിയ വിത്തുകൾ പാകാൻ തയ്യാറാക്കാവുന്നതാണു. ചട്ടികളിലല്ലാതെ നേരിട്ടു പറമ്പിലും ഗോതമ്പ് ക്ര്യഷി ചെയ്യാവുന്നതാണു. NB-. If you are a chronic patient of any kind and undergoing medication consult your doctor before practicing any of the suggestions. These are general useful suggestions and proven health tips and always get medical advice, consult your doctor before practicing anything. by M K Suresh Kumar

Wheat Grass Juice Therapy- ഹരിതക ചികിത്സ ഗോതമ്പുചെടിയുടെ നീരുകൊണ്ടുള്ള ചികിത്സാ രീതി വളരെ ഫലവത്തായതാണെങ്കിലും കേരളത്തിൽ ഗോതമ്പ് വളരുകയില്ലയെന്ന ധാരണയിൽ ആരും അതിനു മുതിരുന്നില്ലയെന്നാണു മനസ്സിലാക്കാൻ കഴിയുന്നത്. മനുഷ്യ രക്തത്തോടു ഏറ്റവും അധികം സാമ്യമുള്ള ഒന്നാണത്രെ പോഷക സമ്ര്യദ്ധമായ wheat grass juice . ഏറ്റവും അധികം ഹരിതകം അടങ്ങിയിട്ടുള്ള സസ്യമാണു ഗോതമ്പ് ചെടി. ഇതൊരു പോഷക സമ്ര്യദ്ധമായ നല്ല ഭക്ഷണപാനീയം കൂടിയാണത്രെ നമ്മുടെ രക്തത്തിന്റെ ഘടന ക്ഷാര സ്വഭാവമുള്ളതാണു, അതുപോലെത്തന്നെ ഗോതമ്പ്ചെടിയുടെ നീരും രക്തത്തിനു സമാനമായ ക്ഷാരഗുണമുള്ളതാണു രണ്ടിനും ഒരേ പി.എച് മൂല്യമാണു. . അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം ഗോതമ്പുചെടിയുടെ നീരിനു രക്തത്തിൽ കലരാൻ കഴിയുന്നു. ഇതുകൊണ്ട് wheat grass juice നെ ഹരിതരക്തം എന്നും വിളിയ്ക്കുന്നു. ഗോതമ്പുചെടിയുടെ നീരിനു Liver , colon എന്നിവ ശുദ്ധീകരിയ്ക്കാനുള്ള കഴിവ് പ്രശംസനീയമത്രെ. കൂടാതെ, രക്തത്തെ അതിന്റെ സ്വഭാവിക ക്ഷാരഗ്ഗുണാവസ്ഥയിലേയ്ക്ക് കൊണ്ടുവന്നു രക്തശുദ്ധീകരണം നടത്തി രോഗപ്രതിരോധശക്തിവർദ്ധിപ്പിയ്ക്കാൻ ഇത് സഹായിയ്ക്കുന്നു. ഹരിതകത്തിനുപുറമെ ഗോതമ്പുചെടിയിൽ എല്ലാതരം ധാതുക്കളും( iron, Calcium, magnesium, Selenium, amino acids ), ഒട്ടനേകം പോഷകവസ്തുക്കളും, ശരീരത്തിലെ മുപ്പതോളം എൻസൈമുകളെ സജീവമാക്കാൻ സഹായിയ്ക്കുന്ന മഗ്നീഷ്യവും, ഒട്ടുമിക്ക വൈറ്റമിനുകളും, (Vitamin A, C, E, K, and B complex etc ) അടങ്ങിയിട്ടുണ്ടത്രെ. ഗോതമ്പ് ഏതു പരിതസ്ഥിതിയിലും, കാലാവസ്ഥയിലും ക്ര്യഷിചെയ്യാവുന്നതായതുകൊണ്ട് വർഷം മുഴുവൻ ഇത് ലഭ്യമാക്കാൻ കഴിയുന്നതാണു. ഇത് സ്വാദിഷ്ടവും, യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാത്തതുമത്രെ. ഉപയോഗക്രമം- Wheat grass juice കഴിച്ചു തുടങ്ങുന്നതിനു മുൻപ് എനീമയെടുത്ത് വയറു ശുദ്ധമാക്കുന്നത് നല്ലതാണു.കൂടാതെ, മുളപ്പിച്ച വിത്തുകൾ, പഴങ്ങൾ എന്നിവ കഴിയ്ക്കുന്നതും കൂടുതൽ ഫലം ചെയ്യും. ആദ്യ ദിവസങ്ങളിൽ 50 മി.ലി.തുടങ്ങി ക്രമേണ അളവു വർദ്ധിപ്പിച്ച് 200-250 മി.ലി. വരെ ദിവസവും കഴിയ്ക്കാം. നീർ എടുത്ത ഉടൻ കഴിയ്ക്കുന്നതാണു കൂടുതൽ ഫലപ്രഥം. അതിരാവിലെ വേറും വയറ്റിൽ കഴിയ്ക്കുന്നതാണു ഏറ്റവും ഗുണകരം. പല കടുത്ത രോഗാവസ്ഥകളിലും നേർപ്പിച്ച ഗോതമ്പു ജ്യൂസുകൊണ്ട് എനീമയെടുക്കുന്നത് വളരെ നല്ലതായി കണ്ടുവരുന്നുണ്ടത്രെ. അനീമിയ, ഉയർന്നരക്തസമ്മർദ്ദം, ആന്തരികരക്തസ്രാവം, ജലദോഷം, ആസ്തമ, മലബന്ധം, അസിഡിറ്റി,ആമാശയത്തിലും, കുടലിലുമുണ്ടാകുന്ന വ്രണങ്ങൾ, ,പല്ലിളക്കം, മോണപഴുപ്പ്, സന്ധിവീക്കം, സന്ധിവേദന,സന്ധിവാതം, എല്ല് ദ്രവിയ്ക്കൽ, വിറവാതം, skin diseases , മൂത്രാശയത്തിലെ കല്ല്, മൂത്രസഞ്ചിവീക്കം, വ്ര്യക്കവിക്കം, ലൈംഗികശേഷിക്കുറവ്, ചെവിവേദന, ചെവി പഴുപ്പ്, പ്രമേഹം, കാൻസർ, മുതലായ രോഗങ്ങളുടെ ചികിത്സയ്ക്ക് ഗോതമ്പുചെടിയുടെനീരു ഫലപ്രഥമാണത്രെ. രക്താർബുദത്തിനു ഇതൊരു സിദ്ധൌഷധമാണന്നും പറയുന്നു.. ക്ര്യഷി രീതി- ഏകദേശം മൂന്നിഞ്ച് ആഴവും, ഒരു ചതുരശ്ര അടി വിസ്താരവുമുള്ള ഏഴു Plastic Tray അല്ലെങ്കിൽ മൺചട്ടികൾ എടുക്കുക. 1:1:1 എന്നി ക്രമത്തിൽ, മണ്ണു, മണൽ, ഉണങ്ങിയ ചാണകപ്പൊടി എന്നിവകൂട്ടിക്കലർത്തിയ പോട്ടിങ്ങ് മിക്ചർ ചട്ടികളിൽ നിറയ്ക്കുക. അധികമുള്ള വെള്ളം വാർന്നുപോകുന്നതിനു ഒന്നു രണ്ടുദ്വാരങ്ങൾ ചട്ടികളുടെ അടിയിൽ ഇടേണ്ടതാണു. വിത്തിനായി നല്ലഗൂണനിലവാരമുള്ള, മണിവലിപ്പമുള്ള ഗോതമ്പുവിത്തുകൾ തിരഞ്ഞെടുക്കേണ്ടതാണു. ഒരു ചട്ടിയിലേയ്ക്ക് ഒരു ദിവസം 100 ഗ്രാം വിത്തുകൾ വേണ്ടിവരും. വിതയ്ക്കുന്നതിനുമുൻപായി വിത്തുകൾ എക്കദേശം 12 മണിക്കൂർനേരം വെള്ളത്തിൽ കുതർത്തിവയ്ക്കുക, അതിനുശേഷം ഏകദേശം 12 മണിക്കൂർ നേരം കട്ടിയുള്ള ഒരു തുണിയിൽ പൊതിഞ്ഞു വയ്ക്കണം. മുളവന്ന വിത്തുകൾ ആദ്യചട്ടിയിൽ പാകുക. അല്പം മണ്ണു വിത്തുകൾക്കുമുകളിൽ തൂകി നനച്ചുകൊടുക്കുക. ആവശ്യത്തിലധികം വെള്ളം ഒഴിച്ചാൽ വിത്തുകൾ ചീഞ്ഞുപോകാൻ ഇടവന്നേക്കാം. അതുകൊണ്ട് ആവശ്യത്തിനുമാത്രം വെള്ളം തളിയ്ക്കുക. ഇതുപോലെ അടുത്ത ദിവസം രണ്ടാമത്തെ ചട്ടിയിലും, അതുപോലെ ഓരോ ദിവസവും പുതിയതായി ഓരോ ചട്ടിയിൽ വീതവും പാകുക. അങ്ങിനെ മൊത്തം ഏഴു ചട്ടികളിലും വിത്തു പാകുക. എട്ടാമത്തെ ദിവസം ഒന്നാമത്തെ ചട്ടിയിലെ ഇല അടിയിൽ വച്ച്മുറിച്ച് ജ്യൂസ് എടുക്കാവുന്നതാണു. ഇങ്ങനെ ഓരോ ദിവസവും ഓരോ ചട്ടിയിലേയും ഗോതമ്പുചെടികളിൽനിന്നും ജ്യൂസ് എടുക്കാവന്നതാണു.അതേ സമയം പുതിയ ഏഴു ചട്ടികളിൽ എട്ടാമത്തെ ദിവസം മുതൽ നേരത്തെ ചെയ്തതുപോലെ ക്ര്യഷി തുടരാവുന്നതാണു. ഇങ്ങിനെ ക്ര്യഷിചെയ്യുന്ന, ഒരു sq.feet ചട്ടിയിൽ വളരുന്ന ചെടിയുടെ ജ്യൂസ് ഒരാൾക്ക് ഒരു ദിവസം കഴിയ്ക്കാൻ തികയുന്നതാണു. ഏകദേശം 21 ദിവസത്തെ നീരു സേവ കഴിയുമ്പോൾത്തന്നെ രോഗ ശമനം കാണാൻ സാധിയ്ക്കുമത്രെ. കടുത്ത വേനല്ക്കാലമാണെങ്കിൽ ചെടികൾ 3,4 മണിക്കൂർ വെയില്കൊള്ളിച്ച ശേഷം തണലിലോട്ടുമാറ്റുന്നത് നല്ലതാണു. ആ ചട്ടികളിലെ മണ്ണു വെയിലത്ത് നിരത്തിയിട്ട് നല്ലവണ്ണം വെയില്കൊള്ളിച്ച് പുതിയ മണ്ണും വളവും കലർത്തി പുതിയ വിത്തുകൾ പാകാൻ തയ്യാറാക്കാവുന്നതാണു. ചട്ടികളിലല്ലാതെ നേരിട്ടു പറമ്പിലും ഗോതമ്പ് ക്ര്യഷി ചെയ്യാവുന്നതാണു. NB-. If you are a chronic patient of any kind and undergoing medication consult your doctor before practicing any of the suggestions. These are general useful suggestions and proven health tips and always get medical advice, consult your doctor before practicing anything.
by M K Suresh Kumar

from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1aMKNLP
via IFTTT

No comments:

Post a Comment