പുള്ളുവർ കുടം കൊട്ടി പാടിയാൽ സർപ്പദോഷം മാറുമോ എന്താണ് ആ നാദത്തിലെ വാസ്ഥവം ?? വരൂ നമുക്ക് താരാട്ട് പാടാം .. ഗർഭിണികൾ പകലുറങ്ങരുത് ഇങ്ങിനെ പഴമക്കാർ പറയാറുണ്ട് . അതെന്താ അവർ പകലുറങ്ങിയാൽ .കണ്ണിന്റെ കാഴ്ച ശക്തി കുറയുമോ ? കുഞ്ഞിനു നിറം മങ്ങുമോ ? കുട്ടി പെണ്ണായി പോകുമോ ? ഇങ്ങനെ പല മുടന്തൻ ചോദ്യങ്ങളും ഉണ്ടാകും .എന്നാൽ എന്താണ് അതിന്റെ വാസ്ഥവം ?? നവജാത ശിശു മൂന്നു മാസം വരെ പകൽ സമയം ഉറങ്ങാൻ ഇഷ്ട്ടപെടുന്നു . രാത്രിയിൽ ഉറക്കം കുറഞ്ഞുമിരിക്കുന്നു . വീട്ടിൽ ഒരു കുഞ്ഞു പിറന്നാൽ അല്പ്പനാളുകൾ സോല്പ്പം കഷ്ട്ടപാടുകൾ ഉണ്ടാകും ,ടിയാൻ അമ്മിഞ്ഞയോക്കെ നന്നായി ശാപ്പിട്ട് പകൽസമയം നന്നായി ഉറങ്ങും എന്നിട്ട് രാത്രി കണ്ണും മിഴിച്ച് കിടക്കും . പിന്നെ പുഞ്ചിരി വിടർത്തി നമ്മുടെ ഉറക്കം കെടുത്തുന്നു . രക്ഷസന്മാർ രാത്രി ഉറങ്ങാറില്ല അല്ലെങ്കിൽ രാക്ഷസകുലം രാത്രി ഉറക്കം കുറഞ്ഞവരാണ്. ഹിംസ്ര ജന്തുക്കളെ പോലെ അമിതമായ മാംസ ഭോജനം ആണ് ഇവരെ പകൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്നത് .ഹനുമാൻ സീതയെ തേടി ലെങ്കയിൽ ചെന്നപ്പോൾ കാവൽ നിന്ന രാക്ഷസന്മാർ ഉറക്കത്തിലായിരുന്നു എന്ന് വാല്മീകി രാമായണം പറയുന്നു. മാംസ ഭോജികൾ ഉറക്കം കുറഞ്ഞവരും രാത്രി അനേകം തവണ കമകേളികളിൽ താല്പ്പര്യo കാട്ടുന്നവരുമാണ് . ശുദ്ധ സസ്യഭക്ഷണം കഴിക്കുന്ന മാതാ പിതാക്കൾക്ക് ജനിച്ച കുട്ടികളും പകൽ ഉറങ്ങുന്നു . അത് ചുരുങ്ങിയത് ഏഴോ എട്ടോ മാസം തുടരുന്നു ക്രെമേണ ഉറക്കം രാത്രിയിലേക്ക് സോമെധയ കൈവരുന്നു നവജാത ശിശു മൂന്നു മാസം വരെ പകൽ സമയം ഉറങ്ങാൻ ഇഷ്ട്ടപെടുന്നു . രാത്രിയിൽ ഉറക്കം കുറഞ്ഞുമിരിക്കുന്നു . . ഗെര്ഭസ്ഥ ശിശു പകൽ കൂടുതലായി ഉറങ്ങുന്നു. കാരണം അമ്മയുടെ വയർ പകൽ സമയം തോട്ടിലിനു സമമായി തുളുമ്പുന്നു .ആ സുഖ ചലനം നിമിത്തം വയറിനുള്ളിലെ കുഞ്ഞു ഉറങ്ങും . ആട്ടു കട്ടിലിലും .ആടുന്ന കസേരയിലും നമ്മൾ മയങ്ങി പോകുന്ന പോലെ .വയറിന്റെ ആട്ടം കാരണം എല്ലാ ഗെര്ഭസ്ഥശിശുക്കളും പകലുറക്കക്കാരനാണ് . മറ്റൊന്ന് കൂടി പറയുന്നു നമ്മുടെ കുട്ടിക്കാലങ്ങളിൽ നമ്മൾ ഒരു വിത്ത് നട്ടാൽ അത് മുളച്ചുവോ എന്നറിയായുനുള്ള കൌതുകം കൊണ്ട് നേരം വെളുക്കുമ്പോൾ തന്നെ അത് മുളച്ചോ എന്നറിയാൻ നട്ടിടത്തു ചെന്നിരുന്നവരല്ലേ നമ്മൾ . അന്ന് ഓരോ പുലരിയിലും അതിന്റെ വളർച്ച നമുക്ക് കാണാൻ കഴിഞ്ഞിരുന്നു . രാവിന്റെ സൂര്യൻ ചന്ദ്രനാണ് ആ തിങ്കൾക്കലയുടെ സപർശനമേറ്റാണ് സകലതും വളരുന്നത് . ചന്ദ്രൻ ജല സ്പർശം പോലെ കുളിരുള്ളതും. ജലം ജീവൻ ലെയിച്ചതുമാണ് . ബോധമറ്റു കിടക്കുന്നവനെ ജല സ്പര്ശം ഉണര്ത്തുന്ന പോലെ. ചന്ദ്ര സ്പര്ശം സകലതിനെയും വളർത്തുന്നു . പകൽ വിരിയാത്ത പുഷ്പ്പങ്ങൾ രാത്രി ചന്ദ്ര കിരണമേറ്റ് വിരിയുന്നു അവ നമുക്ക് സൂര്യകിരണങ്ങൾ തരുന്നുണ്ട് . ജലസ്പർശം വിത്തിനെ വളർത്തുന്ന പോലെ ചന്ദ്രൻ നിമിത്തം സകലത്തിന്റെയും വളർച്ച രാത്രിയിൽ ആകുന്നു എന്ന് മനസ്സിലാക്കുക . ഇനി ഗർഭിണി ഉറങ്ങാൻ കിടന്നാൽ മൂന്ന് മണിക്കൂർ കൊണ്ട് വയറിന്റെ തോട്ടിലാട്ടത്തിന്റെ സുഖം നിലയ്ക്കും. ..ഉറക്കത്തിനു ഭംഗം വരുന്നത് കൊണ്ട് കുഞ്ഞുണരും .ഉണർന്നാൽ അവന്റെ ലോകം ഉണരുന്നു ആ സമയം അമ്മയിൽ നിന്നും ലഭിച്ച പലതും അവനു ലഭിക്കും .അവനുള്ള ഭക്ഷണം ജീവന്റെ പ്രകൃതി ഒരുക്കിയിട്ടുണ്ട് .അത് ഭക്ഷിച്ച് കുഞ്ഞും രാത്രിയിൽ ആണ് വളരുന്നതും കളിക്കുന്നതും . രാത്രിയിയുടെ സുന്ധരമാകുന്ന നിശബ്ദതയിൽ ആണ് നമ്മളും വളർന്നത്. ആയിരം പ്രസവം എടുത്താൽ 900 എണ്ണം രാത്രിയിൽ ആണ് നടന്നത് എന്ന് കാണുന്നു .ജയിലിലടക്കപ്പെട്ട കള്ളൻ രാത്രിയിൽ പുറം ചാടാൻ ആഗ്രെഹിക്കുന്ന പോലെ പുറം ലോകം കാണാൻ ശിശുക്കളും രാത്രിയാണ് തിരെഞ്ഞെടുക്കുന്നത്. പൊതുവെ രാത്രി ജനിച്ച കുഞ്ഞിനെ കള്ളൻ എന്ന് അമ്മമാർ ലാളിച്ചു വിളിക്കറുണ്ടല്ലോ അത് കൊണ്ട് പകൽ ഗർഭിണി ഏറെ നേരം കിടന്നാൽ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും .ഇതാണ് ഗർഭിണികൾ പകൽ ഉറങ്ങരുത് എന്ന് പറയുന്ന ഏഴു കാരണങ്ങളിൽ ഒരു കാരണം .' പക്ഷേ ജനിച്ചു വീണാൽ കുഞ്ഞു തൊള്ള പൊട്ടി കരയും .ആ സമയം അമ്മയുടെ മുലഞെട്ടുകൾ കരച്ചിൽ നിർത്താൻ സഹായിക്കും . അത് വലിച്ചു കുടിക്കാൻ അവനെ ആരും പഠിപ്പിക്കുന്നില്ല .ഇശോരാ ഇതെന്ത് അത്ഭുതം . ഒരു പക്ഷേ മുജന്മത്തിൽ ചെയ്ത മുലകുടി ഈ ജന്മത്തിൽ ആവർത്തിക്കുകയാവാം ക്രിമിയായും പട്ടിയായും പൂച്ചയായും നാം ജനിച്ചപ്പോഴൊക്കേ മുലകുടി ഉണ്ടായിരുന്നല്ലോ. ആ ഓർമ്മ നിലനില്ക്കുന്ന കൊണ്ടല്ലേ മനുഷ്യജന്മം ലഭിച്ചപ്പോഴും എങ്ങിനെ അമ്മിഞ്ഞ കിടിക്കണം എന്ന് മനസിലാക്കിയത്. മുജ്ഞ്മത്തിൽ നാം ചെയ്ത ജോലിയുടെ പരിജ്ഞാനം ഈ ജന്മത്തിൽ നമുക്കത് കാണുമ്പോൾ തന്നെ എളുപ്പം മനസിലാകുന്നു . പക്ഷേ ജനിച്ചശേഷം അപ്പോൾ തന്നെ നാം കരയുന്നുണ്ട്. വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനോട് ആർക്കാണ് സഹതാപം തോന്നാത്തത് . കരയുന്ന നവജാത ശിശുവിനോട് സഹതാപം തോന്നിയിട്ട് അമ്മയ്ക്കല്ലാതെ നമുക്കെന്ത് ചെയ്യാൻ കഴിയും കരയുന്ന കുഞ്ഞിനെ അമ്മ താരാട്ട് പാടിയുറക്കാൻ നോക്കും സപ്ത സ്വരത്തിലെ ( ര ) എന്ന ശബ്ദം കൊണ്ട് അമ്മ ഉറക്ക് പാട്ട് ഉരവിടും സ. രി .ഗ. മ. പ. ധ. നി. സ. ''ഈ എഴ് സ്വരങ്ങളിൽ നിന്നും കുഞ്ഞിനെ ഉറക്കാൻ ''ര'' എന്ന സ്വരം മാത്രം എന്തേ സ്ത്രികൾ തെരഞ്ഞെടുക്കുന്നത് രാ'രീ' ശബ്ദo കുഞ്ഞ് ഇഷ്ട്ടപെടുന്നുവോ എന്ത് കൊണ്ടാണ് കുഞ്ഞിനെ ഉറക്കാൻ അമ്മ സപ്ത സ്വൊരത്തിൽ നിന്നും ..ര എന്ന ശബ്ദം എടുക്കാതെ ''മ ''എന്ന ധ്വനി എടുത്തില്ല ''മാ'' മോശമായിട്ടാണോ അമ്മയുടെ ശബ്ദത്തിൽ മാ ഉണ്ടല്ലോ അത് പോരായിരുന്നോ പിന്നെന്തിനു രീ രാ വാക്കിനെ കൂട്ട് പിടിച്ചു നിങ്ങൾ ഉറങ്ങാൻ തെരെഞ്ഞെടുക്കുന്ന സമയം രാത്രി ആണല്ലോ ആ സമയം പട്ടികൾ കടിപിടി കൂടിയാൽ ഉറക്കം വരില്ല പക്ഷേ ചിവീടുകൾ നല്ല ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നു ആ ശബ്ദം നിങ്ങൾക്ക് അരൊചകമാകുന്നില്ല .കാരണം അവയും സപ്ത സ്വരത്തിലെ ''''ര''''' എന്ന ധ്വനിയിലാണ് ശബ്ദിക്കുന്നത് . കാട്ടിൽ എന്നെ ഉറക്കുന്നത് ചിവീടുകൾ എന്ന ഗന്ധർവ്വൻ മാരാണ് .അവരുടെ രാരീരം കേട്ട് ഞാനും കുഞ്ഞായി മാറുന്നു ചിവീടുകൾ സാക്ഷാൽ പ്രകൃതിയുടെ ഉറക്ക് പാട്ട്കാരാണ് . ചിവീടിന്റെ ശബ്ദം നമ്മളെ ഉറക്കത്തിലേക്ക് നയിക്കും . ആ സംഗീതം നിങ്ങൾ റെക്കോഡു ചെയ്‌താൽ രാരീരം എന്ന ധ്വനി ശ്രേവിക്കാൻ സാധിക്കും ,ചിവീടിന്റെ കൂട്ടമായ ശബ്ദം കേട്ട് ആരുടേയും ഉറക്കം ഇന്നുവരെ നഷ്ട്ടപെട്ടിട്ടില്ല അതിൽ നിന്നും ഉത്ഭവിക്കുന്ന ഹിന്ധോളനം നമുക്ക് അരൊചകമല്ലെങ്കിൽ ശിശു ''ര' ശബ്ദം ഇഷ്ടപെടുന്നു എന്ന് നാം മനസിലാക്കി കൊള്ളണം . പുള്ളുവൻ പാട്ടുകൾ മനോഹരമായ ഉറക്ക് പാട്ട് കൂടിയാണ് അതൊരു ഹിന്ദോള രാഗമായി ഭൂ പതനത്തിന് മുൻപേ ഹൃദ്യമായി രുചിച്ചവരാണ് നാമെല്ലാവരും '' പുള്ളുവ സംഗീതവും ഉറക്ക് പാട്ടിന്റെ രീതിയിലാണല്ലോ ഇന്നും മീട്ടുന്നത് എന്ത് കൊണ്ടത് കാഹള നാദമായില്ല. അഥർവ്വം ഈ പാട്ടിനെയും ഗാനത്തിനെയും രാഗം എന്നാണ് വിളിക്കുന്നത് രാ എന്ന അക്ഷരo ബ്രെമ്മ മുഹൂർത്തത്തിൽ മൂന്നു പ്രാവിശം കേൾക്കുന്നുണ്ടെന്നു ഋഗ വേദം പറയുന്നു .ഋഗ് വേദത്തിൽ ഈ മുഹൂർതത്തിനെ മൂന്നു ര വരുന്ന ര ര ര രണ സ്ത്രി എന്ന പെണ്ണിന്റെ യാമമെന്ന് വിളിക്കുന്നു .പക്ഷേ ഈ പെണ്ണ് സരസ്വോതി ആണെന്ന് അഥർവ്വം പറയുന്നു . എന്തായാലും ബ്രെമ്മ മുഹൂർത്തത്തിനെ ര ര രണ സ്ത്രിയെന്നുവേദം വിളിക്കുന്നു ഇതു മനസിലാക്കി രാരീരം പാടാൻ പറഞ്ഞ ഭാരത ശ്രേഷ്ട്ടന്മാരായ മാമുനികളെ നമുക്ക് വാഴ്ത്താം ''പുള്ളുവരുടെ കുടം കൊട്ടി നമുക്ക് നിർമ്മിക്കാം ശിശുവിനൊരു ശുദ്ദമായൊരു മസ്ഥിഴ്ക്കം'' വീണ മീട്ടിയവനെ വീണ്ടും സംഗീതത്തിന്റെ ലോകത്തേക്ക് പിച്ച വെച്ച് നടത്താം '' മണ്‍ മറയുന്ന ആ സംഗീതത്തിനൊരു പുതു ജീവൻ കൊടുക്കാം. പുള്ളുവർ കുടം കൊട്ടി പാടുന്നതിൽ എന്തെങ്കിലും ശാസ്ത്രമുണ്ടോ ? നവൂറു ശിശുവിന്റെ വായിൽ നിന്നും ഒഴുകന്ന കൊഴുത്ത ദ്രാവകം ആണ് ഇതിനെയാണ് നവൂറു എന്ന് എന്ന് അർത്ഥമാക്കുന്നത് പക്ഷെ ആ നാവൂറ് ദോഷത്തിന് പുള്ളുവന്മാർ വീട്ടിൽ വന്ന് എന്തിന് കുടം കൊട്ടി പാടണം ? വീണ മീട്ടി പാടിയാലും തെറ്റൊന്നും ഇല്ലല്ലോ ഈ കുടം തന്നെ കൊട്ടാണോ? കൃഷ്ണന്റെ വേണു നാദം മനോഹരമല്ലേ എന്ത് കൊണ്ട് കുഞ്ഞുറങ്ങാൻ പുല്ലാംകുഴൽ മീട്ടുന്നില്ല പുള്ളുവൻ പാട്ടിന് അമ്മയുടെ ഹൃദയ മിടിപ്പുമായി ബന്ധമുണ്ട് നമ്മുടെ ഹൃദയം മിടിക്കുന്നത് നമുക്ക് കേൾക്കാൻ കഴിയുന്നുണ്ടല്ലോ? ശരീരത്തിലെ ഓരോ അവയവ പ്രവര്ത്തനത്തിനും അതിന്റേതായ ശബ്ദമുണ്ട്. തനതായ യെന്ത്രങ്ങളുടെ ശബ്ദം പോലെയാണതും. ഭ്രൂണത്തിൽ ശയിക്കുന്ന ശിശുവിന് അമ്മയുടെ ഹൃദയമിടിപ്പ് കേള്ക്കാൻ സാദിക്കും. അത് പോലെ അമ്മയുടെ ശരീര പ്രവർത്തനവും കുഞ്ഞു ശ്രേവിക്കുന്നു. അതൊരു സുന്ദര സംഗീതമാണ്. വയറ്റിൽ കിടക്കുന്ന കുഞ്ഞ് ആ ലോല സംഗീതം ശ്രേവിക്കുന്നു. മധുരമായ പുള്ളുവ ഗീതം പോലെ അതിനും രാ എന്നും മാ എന്നുമുള്ള ശബ്ധങ്ങളോട് സാമ്യമുണ്ട്. ''മ്''യും രായും ഗെര്ഭാവസ്ഥയിൽ ഒന്നിച്ചു കേൾക്കും . പക്ഷേ ഗർഭിണി ഗാഡ നിദ്രയിൽ ആകുമ്പോൾ മാത്രമേ ര ശബ്ദം കലരുന്നുള്ളൂ . രാത്രിയുടെ സുന്ദരയാമത്തിൽ അമ്മ സുഖമായുറങ്ങുന്നു ആ വേളയിൽ ശരീര ശബ്ദം ഹിന്ധോളന രാഗമായി മാറുന്നു. രാരീരം എന്ന നാദം അമ്മയിൽ നിന്നും ബ്രാഹ്മമുഹൂർത്തത്തിൽ ഉത്ഭവിച്ച് കുഞ്ഞിനെ വീണ്ടും ഉറക്കാൻ ഇടവരുത്തുന്നു . അമ്മയുടെ വയറാകുന്ന തോട്ടിൽ നിലയ്ക്കുമ്പോൾ കുഞ്ഞുറങ്ങാൻ ഗെർഭിണിയുടെ ശരീരം സീകരിച്ച രാഗമാണ്. ഇന്ന് രാരീരമെന്ന നമ്മൾ പാടുന്ന താരാട്ട് പാട്ട്. അമ്മയുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു. ശരീര പ്രവര്ത്തനം നടത്തുന്ന വൃക്കകൾ കരൾ ഹൃദയം എന്ന് വേണ്ട എല്ലാ ശ്രിങ്ഗലയുടെയും ശബ്ദം സ്ത്രിയിൽ ഗർഭാവസ്ഥയോടെ മധുര സംഗീതത്തിന് വഴി മാറുന്നു. അത് ഭയപെടുത്തുന്ന ഒച്ചയല്ല;; ആ ശബ്ദങ്ങൾക്ക് ഉടുക്കിന്റെയും പുള്ളുവ വീണയുടെയും സമ്മിശ്ര നാദത്തിനോട് സദൃശ്യമുണ്ട് അതൊരു ഉറക്ക് പാട്ടായി കുഞ്ഞു ശ്രേവിക്കുന്നു ഈ നാദ ബ്രെമ്മം ശ്രേവിച്ചു യോഗയുടെ നിദ്ര പൂണ്ട് ഗെർഭ്സ്ഥ ശിശു ഭ്രൂണത്തിൽ വളരുന്നു ഞരമ്പുകളിൽ കൂടിയുള്ള രേക്തയോട്ടം ഭ്രൂണാവസ്ഥയിൽ നമ്മളും കേട്ടതാണ് അതെല്ലാം ഹൃദയ സപ്ര്ശിയായ ലെയന സംഗീതമാണ് ഇത് അമ്മയിൽ നിന്നും കേട്ടുകൊണ്ടാണ് കുഞ്ഞ് രൂപപ്പെടുന്നത് ആ ശബ്ദത്തിനു പുള്ളുവർ കുടത്തിന്റെ നാദത്തിനോട് സദൃശ്യ മുണ്ട് ഈ പുള്ളുവ സംഗീതം ലോകത്തിലെ എല്ലാ നവജാത ശിശുവും ഇഷ്ട്ടപെടും നമ്മളെത്ര വളർന്നു വലുതായാലും ആ നാദം എന്നും ആസോദിക്കുന്നു ഇനിയും ആസോദിക്കും സംഗീത വേദമായ സാമവേദത്തിലെ ഒരു മന്ത്രം ഗെർഭിണിയുടെ ശരീരത്തെ കുറിച്ചാണ് ''' ഗെര്ഭിണിയായ സ്ത്രിയുടെ ശരീര മന്ത്രം പോലെ '''ഹേ വേദികളെ നിങ്ങളും സാമത്തെ (സാമ വേദം ) ഗെര്ഭം ധരിക്കുക''' എന്ന് പറയുന്നുണ്ട് മാതാവ് ഭ്രൂണത്തെ ഗെർഭം ധരിച്ചപ്പോൾ കുഞ്ഞ് സാമ വേദത്തെ ഗെർഭം ധരിക്കുന്നു ഈശോര ഇതെന്ത് അത്ഭുതം;;; അങ്ങ് സാമവേദത്തിലും അഥർവ്വത്തിലും എന്നെ കെട്ടിയിട്ടോളൂ . അതിൽ നിന്നുമെനിക്ക് മോചനം വേണ്ട.. പക്ഷേ ഈ പുള്ളുവൻ പാട്ട് സര്പ്പ ദോഷം തീർക്കാനല്ല എന്ന് വായനക്കാർ മനസിലാക്കുക
by Anil Vaidik
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1F6iaBy
via IFTTT
by Anil Vaidik
from നാട്ടറിവുകളും നുറുങ്ങു വൈദ്യവും . http://ift.tt/1F6iaBy
via IFTTT
No comments:
Post a Comment